Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kozhikode

Kozhikode

ആ​റ് മാ​സ​ത്തി​ന് ശേ​ഷം പൈ​പ്പ് ന​ന്നാ​ക്കി; അ​ടു​ത്ത ദി​വ​സം വീ​ണ്ടും പൊ​ട്ടി

കോ​ട​ഞ്ചേ​രി: പൂ​ള​പ്പാ​റ-​വേ​ള​ങ്കോ​ട് റോ​ഡി​ൽ ചാ​ലി​പ്പ​ടി​യി​ൽ പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കി ജ​ല​വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ വീ​ണ്ടും ശ​ക്തി​യാ​യി വെ​ള്ളം പാ​ഴാ​വു​ന്നു. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ചോ​രു​ന്ന കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ​ത്തി ശ​രി​യാ​ക്കി​യ​ത്. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ പ​ഴ​യ​തി​ലും ശ​ക്ത​മാ​യി വെ​ള്ളം ചേ​രു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്ഥാ​പി​ച്ച ഇ​രു​മ്പ് പൈ​പ്പാ​ണ് തു​രു​മ്പ് പി​ടി​ച്ച് പൊ​ട്ടി ന​ശി​ച്ചി​രു​ന്ന​ത്. തു​രു​മ്പ് പൈ​പ്പി​ന്‍റെ മു​ക​ളി​ൽ വെ​ൽ​ഡിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ഗു​ണ​ക​ര​മാ​യി​ല്ല. ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ൽ നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് പൊ​ട്ട​ൻ​കോ​ടു​ള്ള വാ​ട്ട​ർ ടാ​ങ്കി​ൽ സം​ഭ​രി​ച്ച് അ​വി​ടെ​നി​ന്ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ന​ൽ ക​ടു​ത്തി​രി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് കു​ടി​വെ​ള്ളം എ​ത്തു​ന്നി​ല്ല.

പ​ല കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും വ​റ്റി വ​ര​ണ്ട നി​ല​യി​ലാ​ണ്. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം പാ​ഴാ​കു​ന്ന​തി​നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് കൂ​ടു​ത​ൽ സ​മ​യം മോ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ഴ​യ ഇ​രു​മ്പ് പൈ​പ്പ് മാ​റ്റി പു​തി​യ രീ​തി​യി​ലു​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച് കു​ടി​വെ​ള്ളം വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

District News

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം

ചി​കി​ത്സാ​പ്പിഴ​വു​ക​ൾ​ക്ക് മീ​തെ തെ​രു​വുനാ​യ ശ​ല്യം കൂ​ടി​യാ​കുമ്പോൾ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്

കോ​ഴി​ക്കോ​ട്: നൂ​റു​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളെ​ത്തു​ന്ന ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം. പ​ല അ​സു​ഖ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് നേ​രേ നാ​യ്ക്ക​ൾ പാ​ഞ്ഞ​ടു​ക്കു​ക​യാ​ണ്. ഹോ​സ​പി​റ്റ​ലി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്ന് ആ​ളു​ക​ൾ​ക്ക് ക​ടി​യേ​റ്റ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ര​വ​ധി പേ​ർ തെ​രു​വ്നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഓ​ടാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് നേ​രേ​യാ​ണ് തെ​രു​വ് നാ​യ​യു​ട‌െ ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ന്ന​ത്. പ​ല​രെ​യും സ​മീ​പ​ത്തു​വ​ള്ള​ർ ക​ല്ലെ​റി​ഞ്ഞും ഒ​ച്ച​വ​ച്ചു​മാ​ണ് ര​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യ്ക്കെ​ത്തി​യ കു​ട്ടി​യ്ക്ക് നേ​രേ തെ​രു​വ് നാ​യ പാ​ഞ്ഞ​ടു​ത്തി​രു​ന്നു. നാ​യ പാ​ഞ്ഞ​ടു​ക്കു​ന്ന​ത് ക​ണ്ട ചി​ല​ർ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​യു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രേ നാ​യ്ക്ക​ൾ പാ​ഞ്ഞ​ടു​ക്കു​ന്ന​താ​യും ഇ​വ​യെ ഭ​യ​ന്ന് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ടം സം​ഭ​വി​ച്ച​താ​യും പ​റ​യു​ന്നു. ആം​ബു​ല​ൻ​സു​ക​ൾ നേ​രേ വ​രെ നാ​യ്ക്ക​ൾ പാ​ഞ്ഞ​ടു​ക്കാ​റു​ണ്ട്. ഹോ​സ്പി​റ്റ​ലി​ന് മു​ന്നി​ൽ ഇ​തു​മൂ​ലം പ​ല അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളിൽ നിന്ന് അ​ല​ക്ഷ്യ​മാ​യി ക​ള​യു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ഴി​ച്ചാ​ണ് നാ​യ​ക​ൾ വ​ള​രു​ന്ന​തെ​ന്നാ​ണ് ചി​കി​ത്സി​ക്കാ​നെ​ത്തു​ന്ന രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്. സ​മീ​പ​ത്തെ പ​ല ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു​ള്ളി​ൽ വ​രെ നാ​യ്ക്ക​ളെ കാ​ണാ​ൻ സാ​ധി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം കാ​ര്യ​ക്ഷ​മ​മാ​യാ​ൽ നാ​യ്ക്ക​ളു​ടെ ശ​ല്യം കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ മ​ഹി​മ​യെ​ക്കു​റി​ച്ച് വാ​തോ​രാ​തെ പ​റ​യു​ന്ന മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ രോ​ഗി​ക​ളു​ടെ ദു​രി​തം കാ​ണു​ന്നി​ല്ല.

ചി​കി​ത്സാ​പി​ഴ​വു​ക​ൾ​ക്ക് മീ​തെ തെ​രു​വ് നാ​യ ശ​ല്യം കൂ​ടി​യാ​കു​ന്പോ​ൾ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. ജി​ല്ല​യ്ക്ക് പു​റ​ത്ത് നി​ന്ന് പോ​ലും രോ​ഗി​ക​ളെ​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തെ​രു​നാ​യ ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

ജീ​വി​താ​ന്ത്യ ചി​കി​ത്സ: ലി​വിം​ഗ് വി​ല്‍ ഇ​ന്ത്യ​യി​ല്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് സം​വാ​ദം

കോ​ഴി​ക്കോ​ട്: ജീ​വി​താ​ന്ത്യ​ത്തി​ല്‍ ഏ​തു​ത​രം ചി​കി​ത്സ വേ​ണ​മെ​ന്നു നി​ശ്ച​യി​ക്കാ​ന്‍ ലി​വിം​ഗ് വി​ല്‍ എ​ഴു​തി വ​യ്ക്കാ​മെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത് ഇ​ന്ത്യ​യി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് അ​ഭി​പ്രാ​യം.

മ​ല​ബാ​ര്‍ ആ​ശു​പ​ത്രി സ്ഥാ​പ​ക ഡോ. ​പി.​എ. ല​ളി​ത​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ അ​വാ​ര്‍​ഡ് ദാ​ന​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ലാ​ണ് ഈ ​അ​ഭി​പ്രാ​യ​മു​യ​ര്‍​ന്ന​ത്.
മ​ര​ണ​ത്തി​നു മു​മ്പ് എ​ഴു​തി ത​യാ​റാ​ക്കി​യ രീ​തി​യി​ലാ​യി​രി​ക്കും അ​വ​സാ​ന​കാ​ല​ത്തെ ചി​കി​ത്സ​യെ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ ആ ​വ്യ​ക്തി​ക്ക് ക​ഴി​യി​ല്ല. അ​തു തീ​രു​മാ​നി​ക്കു​ന്ന​ത് ബ​ന്ധു​ക്ക​ളാ​യി​രി​ക്കും. അ​വ​ര്‍​ക്ക് എ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ല്‍ ലി​വിം​ഗ് വി​ല്‍ ന​ട​പ്പാ​ക്കാ​നാ​കി​ല്ല.

നേ​ര​ത്തേ ത​ന്നെ രോ​ഗി ത​ന്‍റെ ഉ​റ്റ​വ​രോ​ട് അ​വ​സാ​ന​കാ​ല ചി​കി​ത്സ​യെ​ന്തെ​ന്നു പ​റ​ഞ്ഞ് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ത്ത​മം. ബ​ന്ധു​ക്ക​ള്‍ എ​തി​ര്‍​ത്തി​ല്ലെ​ങ്കി​ല്‍ അ​നാ​വ​ശ്യ​മാ​യ ദു​രി​ത​ചി​കി​ത്സ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സാ​ന്ത്വ​ന​ചി​കി​ത്സാ പ​രി​പോ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​സു​രേ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പാ​ലി​യം ഇ​ന്ത്യ ചെ​യ​ര്‍​മാ​ന്‍ ബി​നോ​ദ് ഹ​രി​ഹ​ര​ന്‍, പൂ​ക്കോ​യ ത​ങ്ങ​ള്‍ ഹോ​സ്പി​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​മീ​റ​ലി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഡോ. ​പി.​എ. ല​ളി​ത അ​വാ​ര്‍​ഡി​ന് ഡോ. ​സു​രേ​ഷ്‌​കു​മാ​ര്‍, ബി​നോ​യ് ഹ​രി​ഹ​ര​ന്‍, ഡോ. ​അ​മീ​റ​ലി എ​ന്നി​വ​ര്‍ അ​ര്‍​ഹ​രാ​യി. കോ​ഴി​ക്കോ​ട് മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ര്‍ അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു. മ​ല​ബാ​ര്‍ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി എം.​ഡി. ഡോ. ​മി​ലി മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ മാ​ന്‍​സി, എ. ​സ​ജീ​വ​ന്‍, ക​മാ​ല്‍ വ​ര​ദൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

‘സ്നേ​ഹ​ഹ​സ്തം’ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വി​ല​ങ്ങാ​ട്: വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് കു​റ്റ്യാ​ടി റേ​ഞ്ച് പ​രി​ധി​യി​ലെ വി​വി​ധ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി "സ്നേ​ഹ​ഹ​സ്തം' സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും രോ​ഗ​നി​ർ​ണ​യ​വും ല​ക്ഷ്യ​മി​ട്ടാ​ണ് സം​സ്ഥാ​ന വ​ന​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ പി​ന്തു​ണ​യോ​ടെ ക്യാ​മ്പ് ഒ​രു​ക്കി​യ​ത്. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ത്തോ​ടൊ​പ്പം സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പാ​യ എ​ച്ച്പി​വി വാ​ക്സി​നും ന​ൽ​കി.

ക്യാ​മ്പി​ൽ ചി​റ്റാ​രി, വാ​യാ​ട്, ക​ണ്ടി​വാ​തു​ക്ക​ൽ, ഏ​ലാം​ബ​യി​ൽ, മാ​ട​ഞ്ചേ​രി തു​ട​ങ്ങി​യ ഉ​ന്ന​തി​ക​ളി​ൽ​നി​ന്നു​ള്ള നൂ​റി​ല​ധി​കം പേ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി. ച​ട​ങ്ങി​ൽ ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ൻ. മേ​നോ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ജ​സ്റ്റി​ൻ മോ​ഹ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഡോ. ​ഹേ​മ ഫ്രാ​ൻ​സി​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ യു. ​ആ​ഷി​ഖ് അ​ലി, വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ദീ​പ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജു അ​ല​ക്സ്, ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ, ഐ​എം​എ പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​റോ​യ് ആ​ർ. ച​ന്ദ്ര​ൻ, ഡോ. ​ജ്യോ​തി കു​മാ​ർ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ലോ​ക സ്കൗ​ട്ട്സ് ദി​നം ആ​ച​രി​ച്ചു

പു​ല്ലൂ​രാം​പാ​റ: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ലോ​ക സ്കൗ​ട്ട് സ് ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. വ​ർ​ഷ​ങ്ങ​ളോ​ളം സ്കൗ​ട്ടി​ൽ സ​മ​ർ​പ്പി​ത സേ​വ​നം അ​നു​ഷ്ഠി​ച്ച ടി.​ടി. തോ​മ​സി​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. രാ​ജ്യ​പു​ര​സ്കാ​ർ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​പാ​ടി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ് ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, അ​ധ്യാ​പ​ക​രാ​യ സോ​ളി ജോ​ർ​ജ്, ബി​ജു വി. ​ഫ്രാ​ൻ​സി​സ്, പി​ന്‍റോ തോ​മ​സ്, ജി​ൻ​സി പി. ​വ​ർ​ഗീ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ഐ​വി​ൻ റോ​ബി, ക്രി​സ്റ്റീ​ന ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ​മാ​രാ​യ സി. ​ഷാ​രോ​ൺ, ഷീ​ബ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത്‌ കു​ടും​ബ​ശ്രീ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ചു​മ​ത​ല ഒ​ഴി​ഞ്ഞ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കാ​ർ​ത്തി​ക വി​ജ​യ​നെ കോ​ൺ​ഗ്ര​സ്‌ നേ​താ​വ് കെെ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചു.

സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം വി.​ജെ. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷീ​ബ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സി. ഗോ​പി, കെ.​ജി. അ​രു​ൺ, വി.​കെ. ഹ​സീ​ന, എ​ൻ.​ജെ. റീ​ന ബാ​ബു, എ​ൻ.​ജെ. ആ​ൻ​സ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മെ​ൽ​ബി​ൻ തോ​മ​സി​നെ ആ​ദ​രി​ച്ചു

കൂ​ട​ര​ഞ്ഞി: സ​ന്തോ​ഷ് ട്രോ​ഫി റ​ഫ​റി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട കൂ​ട​ര​ഞ്ഞി ക​ൽ​പ്പി​നി സ്വ​ദേ​ശി മെ​ൽ​ബി​ൻ തോ​മ​സ് പ​റ​പ്പ​ള​ളി​യെ പ​ത്താം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മംബ​ർ ലീ​ലാ​മ്മ മു​ള്ള​നാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പെ​രി​കി​ലം​ത​റ​പ്പേ​ൽ, പൗ​ലോ​സ് താ​ന്നി​മു​ള, ജോ​യി പ​ന്ത​പ്പി​ള്ളി​ൽ, കെ.​വി. ജോ​സ്, ഗി​ൽ​ഗ​ജോ​സ്, നോ​ബി​ൾ മാ​വ​റ, അ​വ​റാ​ച്ച​ൻ വെ​ട്ടി​ക്ക​ൽ, ഗോ​കു​ൽ​നാ​ഥ് താ​മ​ര​ക്കു​ന്നേ​ൽ, അ​മ​ൽ​രാ​ജ് ചു​ള്ള​ക്കാ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

വ​ന്യ​ജീ​വി ശ​ല്യം: ജീ​വി​തം വ​ഴി​മു​ട്ടി പാ​ത്തി​പ്പാ​റ​യി​ലെ ക​ര്‍​ഷ​ക​ര്‍

ജോ​ണ്‍​സ​ണ്‍ പൂ​ക​മ​ല

കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യാ​യ പാ​ത്തി​പ്പാ​റ​യി​ല്‍ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷം. പൊ​റു​തി​മു​ട്ടി ക​ര്‍​ഷ​ക​ര്‍. കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പാ​ത്തി​പ്പാ​റ​യി​ലെ ഒ​ട്ട​ന​വ​ധി ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളാ​ണ് കു​ര​ങ്ങ്, കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍​ഗ​മാ​യ നാ​ളി​കേ​രം കു​ര​ങ്ങു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​രു​ടെ ജീ​വി​ത​മാ​ര്‍​ഗം അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ള​നീ​ര്‍ പാ​ക​മാ​കു​മ്പോ​ള്‍ ത​ന്നെ കു​ര​ങ്ങു​ക​ള്‍ തു​ര​ന്ന് ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല വ​ര്‍​ധി​ച്ചി​ട്ടും ക​ര്‍​ഷ​ക​ര്‍​ക്ക് അ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ന്നി​ല്ല. ക​മു​കി​ലെ അ​ട​ക്ക​യും കു​ര​ങ്ങു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കു​ര​ങ്ങു​ക​ളെ തു​ര​ത്താ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​വ അ​ക്ര​മാ​സ​ക്ത​രാ​കും.

നി​വൃ​ത്തി​യി​ല്ലാ​തെ പ​ല​രും കൃ​ഷി​യി​ല്‍ നി​ന്നും പി​ന്തി​രി​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പാ​ത്തി​പ്പാ​റ, മാ​വു​ള്ള​കു​ന്ന് മേ​ഖ​ല​യി​ലെ തോ​മ​സ് ചെ​റു​പ​റ​മ്പി​ല്‍, ജോ​സ​ഫ് വ​ള്ളോ​പ്പ​ള്ളി, വ​ര്‍​ക്കി ചെ​റു​പ​റ​മ്പി​ല്‍, ബേ​ബി ചേ​രി​യി​ല്‍, കു​ര്യാ​ക്കോ​സ് ചെ​റു​പ​റ​മ്പി​ല്‍, ബേ​ബി മ​ച്ചാ​നി​ക്ക​ല്‍, ജി​ബി മ​ച്ചാ​നി​ക്ക​ല്‍, ഷി​ബു മം​ഗ​ളാം​കു​ന്നേ​ല്‍, ജോ​ണ്‍ ചെ​റു​പ​റ​മ്പി​ല്‍, ജോ​സ് മം​ഗ​ളാം​കു​ന്നേ​ല്‍, ബേ​ബി മം​ഗ​ളാം​കു​ന്നേ​ല്‍, സ​ജി വ​ള്ളോ​പ്പ​ള്ളി, ജോ​സ് കു​രു​വി​ള വ​ള്ളോ​പ്പ​ള്ളി, ജോ​സ് കൊ​ച്ചു​പ്ലാ​ക്ക​ല്‍, സു​രേ​ഷ് കാ​രോ​ച്ചാ​ലി​ല്‍, ജോ​ണി വ​ള്ളോ​പ്പ​ള്ളി തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ക​ര്‍​ഷ​ക​രാ​ണ് കു​ര​ങ്ങു ശ​ല്യം കാ​ര​ണം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

കു​ന്നി​ന്‍​മു​ക​ളി​ല്‍ കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍ പ​ല​രും വ​ന്യ​ജീ​വി​ക​ളി​ല്‍ നി​ന്നും കാ​ര്‍​ഷി​ക​വി​ള​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജീ​വ​ന്‍ പോ​ലും പ​ണ​യം വ​ച്ച് അ​വി​ടെ​ത്ത​ന്നെ അ​ന്തി​യു​റ​ങ്ങു​ന്നു​ണ്ട്. എ​ന്നി​ട്ടും ത​ങ്ങ​ളു​ടെ അ​ധ്വാ​നം പാ​ഴാ​കു​ക​യാ​ണെ​ന്നു ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ക​ക്ക​യം, വ​യ​ല​ട വ​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​മാ​ണ് കു​ര​ങ്ങു​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. ഇ​വ​യെ ത​ട​യാ​ന്‍ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

അ​ന്തി​മ​വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു; ജി​ല്ല​യി​ല്‍ ആ​കെ 26,57,478 വോ​ട്ട​ര്‍​മാ​ര്‍

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ല്‍ 26,57,478 വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ 12,98,343 പു​രു​ഷ​ന്മാ​രും 13,59,102 സ്ത്രീ​ക​ളും 33 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​മാ​രും ഉ​ള്‍​പ്പെ​ടും.

സ​മ​ഗ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ (എ​സ്ഐ​ആ​ര്‍) ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജി​ല്ല​യി​ല്‍ പു​തു​താ​യി സൃ​ഷ്ടി​ച്ച 534 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ല​വി​ല്‍ 2837 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ ലിം​ഗാ​നു​പാ​തം 1000 പു​രു​ഷ​ന്‍​മാ​ര്‍​ക്ക് 1047 സ്ത്രീ​ക​ള്‍ എ​ന്ന നി​ല​യി​ലാ​ണ്. കൂ​ടാ​തെ അ​ന്തി​മ പ​ട്ടി​ക​യി​ല്‍ 57679 പ്ര​വാ​സി വോ​ട്ട​ര്‍​മാ​രും ഉ​ണ്ട്. എ​പി​ക് (വോ​ട്ട​ര്‍​മാ​രു​ടെ ഫോ​ട്ടോ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ്) ക​വ​റേ​ജ് 100 ശ​ത​മാ​ന​മാ​ണ്.

പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ഫെ​ബ്രു​വ​രി 21 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​ന്ത്യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് കൈ​മാ​റി. ഡി​സം​ബ​ര്‍ 23 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ന്‍​മേ​ല്‍ ഉ​ള്ള ആ​ക്ഷേ​പ​ങ്ങ​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക, സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഔ​ദ്യോ​ഗി​ക വെ​ബ് സൈറ്റിൽ ലഭ്യമാണ്.കൂ​ടാ​തെ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലും ബ​ന്ധ​പ്പെ​ട്ട ബി​എ​ല്‍​ഒ മാ​രു​ടെ പ​ക്ക​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ക​ര്‍​പ്പു​ക​ള്‍ ല​ഭ്യ​മാ​ണ്.

എ​ല്ലാ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍​ക്കും വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ പ​ക​ര്‍​പ്പ് ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍​നി​ന്നും ല​ഭി​ക്കും.

 

District News

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ളം ഭാ​ഗി​ക​മാ​യി മു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ളം ഭാ​ഗി​ക​മാ​യി മു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്നു.​റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ പൈ​പ്പി​ടാ​നാ​യി ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം നി​ര്‍​ത്തി​വ​ച്ച​ത്.

ജ​ല അ​തോ​റി​റ്റി​യും കോ​ര്‍​പ​റേ​ഷ​നും ബ​ദ​ല്‍​സം​വി​ധാ​നം ഒ​രു​ക്കാ​താ​യ​തോ​ടെ വെ​ള്ള​മി​ല്ലാ​തെ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മാ​നാ​ഞ്ചി​റ–​മ​ലാ​പ്പ​റ​മ്പ് റോ​ഡ് നാ​ലു​വ​രി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പൈ​പ്പി​ടു​ന്ന​ത്.​ഇ​തി​നാ​യി ന​ട​ക്കാ​വ് മു​ത​ല്‍ മാ​വൂ​ര്‍ റോ​ഡ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണം ഒ​രാ​ഴ്ച മു​മ്പ് നി​ര്‍​ത്തി.​

അ​ധി​കം വൈ​കാ​തെ പ​ണി പൂ​ര്‍​ത്തി​യാ​ക്കി ജ​ല​വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു ജ​ല​അ​തോ​റി​റ്റി​യു​ടെ അ​റി​യി​പ്പ്. എ​ന്നാ​ല്‍ പു​തി​യ പൈ​പ്പ് ത​ന്നെ പ​ല​യി​ട​ത്തും പൊ​ട്ടി​യ​തോ​ടെ പ​ണി നീ​ണ്ടു. ക്രി​സ്ത്യ​ന്‍ കോ​ള​ജ് ജം​ഗ്ഷ​ന്‍, കാ​ട്ടു​വ​യ​ല്‍ പ്ര​ദേ​ശ​ത്താ​ണ് ഒ​ട്ടും വെ​ള്ള​മി​ല്ലാ​ത്ത​ത്. ജ​ല​വി​ത​ര​ണം നി​ല​ച്ച​തോ​ടെ ഹോ​സ്റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും പ്ര​തി​സ​ന്ധി​യി​ലാ​യി.​

വെ​ള്ളം മു​ട​ങ്ങു​മെ​ന്ന ജ​ല​അ​തോ​റി​റ്റി​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ച​ത് വ​ള​രെ വൈ​കി​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​രാ​ര്‍ ന​ല്‍​കി​യ സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് പൈ​പ്പി​ടു​ന്ന​ത്.​അ​തേ​സ​മ​യം റോ​ഡ് വീ​തി​കൂ​ട്ട​ല്‍ പ്ര​വൃ​ത്തി​ക​ള്‍ നീ​ളു​ന്ന​ത് പൈ​പ്പി​ട​ല്‍ ജോ​ലി​ക​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

 

District News

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ മോ​ഷ​ണം: പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പു​തി​യ ബ​സ് സ്റ്റാ​ന്‍റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഖു​ബ ട്രേ​ഡേ​ഴ്‌​സി​ല്‍ നി​ന്നും 30000 രൂ​പ ക​ള​വ് ചെ​യ്ത പ്ര​തി​യെ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി ടി. ​ഫ​റാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി.

കൊ​ല്ലം ഈ​സ്റ്റ് ക​ല്ല​ട ക്ലാ​ച്ച​ത്തി​ല്‍ ജോ​ണ്‍​സ​ണ്‍ വ​ര്‍​ഗീ​സ് എ​ന്ന മ​ണ്ണു​ണ്ണി ജോ​ണ്‍​സ​ണെ (47)യാ​ണ് ഇ​ന്ന​ലെ ബാ​ലു​ശേ​രി​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഈ ​മാ​സം 14നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വൈ​കീ​ട്ട് മ​ല​ഞ്ച​ര​ക്ക് ക​ട​യി​ല്‍ എ​ത്തി​യ പ്ര​തി ക​ട​ക്കാ​ര​ന്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ സ​മ​യം മേ​ശ വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 30,000 രൂ​പ അ​ട​ങ്ങി​യ പേ​ഴ്‌​സ് എ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. സ​മാ​ന രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രെ കു​റി​ച്ച് സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജോ​ണ്‍​സ​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 20,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട കോ​യി​പ്രം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​രു ക​ട​യി​ല്‍ നി​ന്നും 50,000 രൂ​പ മോ​ഷ്ടി​ച്ച​തി​ന് പി​ടി​ക്ക​പ്പെ​ട്ട് കൊ​ട്ടാ​ര​ക്ക​ര സ​ബ്ബ് ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ പ്ര​തി ജ​നു​വ​രി ഒ​ന്നി​നാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ബാ​ലു​ശേ​രി​യി​ല്‍ മു​ന്‍ പ​രി​ച​യ​മു​ള്ള ഒ​രാ​ളു​ടെ റൂ​മി​ല്‍ താ​മ​സി​ച്ച് താ​മ​ര​ശേ​രി​യി​ല്‍ ക​ള​വ് ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​ന്ത​ളം, കു​ണ്ട​റ, കോ​യി​പ്രം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ഇ​യാ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ താ​മ​ര​ശേ​രി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

താ​മ​ര​ശേ​രി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​എം. ജ​യ​ന്‍, സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​സ്‌​ഐ​മാ​രാ​യ രാ​ജീ​വ്ബാ​ബു, എ​എ​സ്‌​ഐ ജ​യ​രാ​ജ​ന്‍ പ​ന​ങ്ങാ​ട്, ജി​നീ​ഷ് ബാ​ലു​ശേ​രി, എം.​ടി. മി​ഥു​ന്‍​മോ​ഹ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

കോ​ടി​ക​ൾ വി​ല​യു​ള്ള തി​മിം​ഗ​ല ഛ​ർ​ദ്ദി പി​ടി​കൂ​ടി

കൊ​യി​ലാ​ണ്ടി: കോ​ടി​ക​ൾ വി​ല​യു​ള്ള തി​മിം​ഗ​ല ച​ർ​ദ്ദി പി​ടി​കൂ​ടി. ന​ന്തി ഇ​രു​പ​താം മൈ​ൽ​സി​ലെ കോ​തു​വ​യ​ൽ​കു​നി അ​ഖി​ൽ കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 4.380 കി​ലോ​ഗ്രാം ഛർ​ദ്ദി​ൽ പി​ടി​കൂ​ടി​യ​ത്.
കൈ​വ​ശം വ​ച്ച പ്ര​തി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​മി​ത്ത്കു​മാ​ർ, എ​സ്ഐ​മാ​രാ​യ ഗ്രീ​ഷ്മ, ദി​ലീ​പ്, എ​എ​സ്ഐ പ്ര​ദീ​പ്കു​മാ​ർ, സി​പി​ഒ ഗം​ഗേ​ഷ്, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ്‌ രാ​മ​ത്ത്, സാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ​യും പി​ടി​കൂ​ടി​യ ച​ർ​ദ്ദി​ലും വ​നം വ​കു​പ്പി​ന് കൈ​മാ​റും.

District News

പ്ര​ഭാ​വ​തിയുടെ ശ്രമവും ഫലം കണ്ടില്ല; ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ തുടരുന്നു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​മ്പോ​ഴും ന​ട​പ്പാ​ത ക​യ്യേ​റി​യു​ള്ള പാ​ര്‍​ക്കിം​ഗും വാ​ഹ​ന​മോ​ടി​ക്ക​ലും തു​ട​രു​ന്നു. എ​ര​ഞ്ഞി​പ്പാ​ലം മി​നി ബൈ​പാ​സി​ൽ ന​ട​പ്പാ​ത​യി​ലൂ​ടെ സ്കൂ​ട്ട​ർ ഓ​ടി​ച്ച് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ആ​ളെ വ​യോ​ധി​ക​യാ​യ പ്ര​ഭാ​വ​തി ത​ട​ഞ്ഞ​ത് വാ​ർ​ത്ത​യാ​യ​തോ​ടെ തു​ട​ർ​ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ഴും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. ഇ​തു​മൂ​ലം ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.

എ​ര​ഞ്ഞി​പ്പാ​ലം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കു സ​മീ​പം മു​ത​ൽ എ​ര​ഞ്ഞി​പ്പാ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള ന​ട​പ്പാ​ത​യി​ൽ 300 മീ​റ്റ​ർ ദൂ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​തി​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഒ​മ്പ​ത് കോ​ൺ​ക്രീ​റ്റ് കു​റ്റി​ക​ൾ സ്ഥാ​പി​ച്ചു. എ​ര​ഞ്ഞി​പ്പാ​ലം മി​നി ബൈ​പാ​സി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മ്പോ​ൾ ഈ ​ന​ട​പ്പാ​ത വ​ഴി​യാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. ഇ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി​രു​ന്നു.

ഇ​വി​ടെ മാ​ത്ര​മ​ല്ല, കോം​ട്ര​സ്റ്റ് പ​രി​സ​രം, പു​തി​യ​റ റോ​ഡ്, എ​ന്നി​വി​ട​ങ്ങ​ളി​ലും നി​യ​മ​ലം​ഘ​നം പ​തി​വാ​ണ്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.​റോ​ഡി​ൽ സീ​ബ്രാ​ലൈ​നി​ൽ നി​ർ​ത്തു​ക​യോ ലൈ​നി​ൽ ഒ​ന്ന​ര മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കാ​തെ നി​ർ​ത്തു​ക​യോ ചെ​യ്താ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ഏ​ന്‍​ഫോ​ഴ്‌​സ് മെ​ന്‍റ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

സീ​ബ്രാ​ലൈ​നി​ൽ വാ​ഹ​നം നി​ർ​ത്തി​യാ​ൽ 500 രൂ​പ​യാ​ണ് പി​ഴ. നി​യ​മ ലം​ഘ​നം കാ​മ​റ​യി​ൽ പ​തി​ഞ്ഞാ​ൽ ഇ- ​ചെ​ലാ​ൻ വ​ഴി വാ​ഹ​ന ഉ​ട​മ​യ്ക്ക് പ​ണ​മ​ട​ക്കാം.14 ദി​വ​സ​ത്തി​ന​കം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സി​ല്‍ പി​ഴ അ​ട​യ്ക്കാം.90 ദി​വ​സ​ത്തി​നു ശേ​ഷം പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ റി​പ്പോ​ര്‍​ട്ട് കൈ​മാ​റും.

District News

വേ​ന​ല്‍​ക്കാ​ല മു​ന്നൊ​രു​ക്കം : ഫ​യ​ര്‍ ഓ​ഡി​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: വേ​ന​ല്‍​ക്കാ​ല വ​ര​ള്‍​ച്ച​യും അ​പ​ക​ട​ങ്ങ​ളും നേ​രി​ടാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​വും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍​കു​മാ​ര്‍ സിം​ഗ് നി​ര്‍​ദേ​ശി​ച്ചു.

തീ​പി​ടി​ത്ത മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ളു​ടെ ഫ​യ​ര്‍ ഓ​ഡി​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളു​ടെ ഫ​യ​ര്‍ ഓ​ഡി​റ്റിം​ഗി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം. വി​വി​ധ വ​കു​പ്പു​ക​ള്‍ വ​ര​ള്‍​ച്ച​യെ നേ​രി​ടു​ന്ന​തി​ന് ന​ട​ത്തേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ഴെ ത​ട്ടി​ലു​ള്ള ഓ​ഫീ​സു​ക​ള്‍​ക്കെ​ല്ലാം ന​ല്‍​ക​ണം. കു​ടി​വെ​ള്ള​ക്ഷാ​മ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ടെ​ത്തി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, തൊ​ഴി​ല്‍ വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ സേ​ന, ആ​രോ​ഗ്യ വ​കു​പ്പ്, ജ​ല വ​കു​പ്പ് തു​ട​ങ്ങി​യ​വ വേ​ന​ല്‍​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളും യോ​ഗം ച​ര്‍​ച്ച ചെ​യ്തു.

വേ​ന​ൽ​കാ​ല മു​ന്നൊ​രു​ക്ക പ​ദ്ധ​തി ജി​ല്ലാ ഹാ​സ​ർ​ഡ് അ​ന​ലി​സ്റ്റ് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എം. ​രേ​ഖ, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ബേപ്പൂരിലെ ഉ​രു നി​ർ​മാ​ണ​ശാ​ല മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ർ​ശി​ച്ചു

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ ക​ക്കാ​ട​ത്ത് ഉ​രു​നി​ർ​മാ​ണ​ശാ​ല മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​രു വ്യ​വ​സാ​യ​ത്തി​ന് അ​ഞ്ച് കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഉ​രു വ്യ​വ​സാ​യ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, ഉ​രു നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തെ ലോ​ക​ത്തി​ന് മു​മ്പി​ൽ കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബ​ജ​റ്റി​ൽ അ​ഞ്ച് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ്യ​വ​സാ​യ വ​കു​പ്പു​മാ​യും ധ​ന​കാ​ര്യ​വ​കു​പ്പു​മാ​യും ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ബേ​പ്പൂ​ർ ബി​സി റോ​ഡ് ക​ക്കാ​ട​ത്ത് തീ​ര​ത്തും ചാ​ലി​യം പ​ട്ട​ർ​മാ​ട് തു​രു​ത്തി​ലു​മാ​ണ് പ്ര​ധാ​ന ഉ​രു നി​ർ​മാ​ണ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫ​റോ​ക്ക് ക​രു​വ​ൻ​തി​രു​ത്തി​യി​ലും ഇ​ട​വി​ട്ട് നി​ർ​മാ​ണം ന​ട​ക്കും. ഉ​രു​പ്പ​ണി​ശാ​ല​യി​ൽ ത​ച്ച​ൻ എ​ട​ത്തൊ​ടി സ​ത്യ​ൻ, ഉ​രു നി​ർ​മാ​ണ വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​മാ​യി മ​ന്ത്രി സം​സാ​രി​ച്ചു. ടൂ​റി​സം മേ​ഖ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡി. ​ഗി​രീ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് ച​ന്ദ്ര​ൻ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ഡോ. ​ടി. നി​ഖി​ൽ​ദാ​സ് തു​ട​ങ്ങി​വ​ർ​ക്കൊ​പ്പ​മാ​ണ് മ​ന്ത്രി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

 

District News

സൗ​ദി ജ്വ​ല്ല​റി​യി​ലെ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

കൊ​യി​ലാ​ണ്ടി: സൗ​ദി​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​പ്പാ​ട് ക​ണ്ണ​ങ്ക​ട​വ് പ​രീ​ക്ക​ണ്ടി പ​റ​മ്പി​ൽ സ​ൽ​മാ​ൻ ഫാ​രി​സ് (31) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ ന​ട​ത്തു​ന്ന ജ്വ​ല്ല​റി​യി​ൽ നി​ന്ന് ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു പേ​ർ അ​ഞ്ച് കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു​വെ​ന്നാ​ണ് കേ​സ്. 2025 ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​മി​ത് കു​മാ​ർ, എ​സ്ഐ ഗി​രീ​ഷ്, എ​സ്‌​സി​പി​ഒ​മാ​രാ​യ പ്ര​വീ​ൺ​കു​മാ​ർ, ക​രീം, സി​പി​ഒ ബൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

District News

കൊ​ടി​യ​ത്തൂ​ർ - ചു​ള്ളി​ക്കാ​പ​റ​മ്പ് റോ​ഡി​ൽ സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ചു

മു​ക്കം: മ​ണാ​ശേ​രി- കൊ​ടി​യ​ത്തൂ​ർ - ചു​ള്ളി​ക്കാ​പ​റ​മ്പ് റോ​ഡ് ന​വീ​ക​ര​ണ ശേ​ഷം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ചു.
വാ​ർ​ഡ് അം​ഗം എം.​പി. ജു​മൈ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം പോ​ലീ​സ്, കെ​ആ​ർ​എ​ഫ്ബി എ​ന്നി​വ​രു​ടെ അ​നു​മ​തി​യോ​ടെ സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 30 ഓ​ളം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന കൊ​ടി​യ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലാ​ണ് സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച​ത്. ഈ ​റോ​ഡി​ൽ കൊ​ടി​യ​ത്തൂ​രി​നും സൗ​ത്ത് കൊ​ടി​യ​ത്തൂ​രി​നു​മി​ട​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മാ​ത്രം 30 ഓ​ളം ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.

ഒ​രു മാ​സം മു​മ്പ് ബ​സി​ന​ടു​ത്തേ​ക്ക് ഓ​ടി വ​ന്ന മൂ​ന്ന് വ​യ​സു​കാ​രി ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം ര​ക്ഷ​പ്പെ​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ഈ ​ഭാ​ഗ​ത്തെ അ​പ​ക​ട​ങ്ങ​ളും ച​ർ​ച്ച​യാ​യ​ത്. സ്പീ​ഡ് ബ്രേ​ക്ക​ർ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത നി​ർ​വ​ഹി​ച്ചു.

District News

ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​ച്ച് മ​രം; അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു

വ​ട​ക​ര: കാ​വി​ല്‍-​തീ​ക്കു​നി റോ​ഡി​ലെ കോ​ട്ട​പ്പ​ള്ളി പോ​ക്ക​ര്‍ പീ​ടി​ക ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തെ മ​രം യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പൊ​തു​സ്ഥ​ല​ത്തെ മ​രം ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച​മ​റ​യ്ക്കു​ക​യാ​ണ്.

ഇ​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ പോ​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്നു പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ള്‍ വ​ല​തു​വ​ശ​ത്ത് റോ​ഡി​നോ​ട് ചേ​ര്‍​ന്ന ഈ ​മ​രം വ​ലി​യ ത​ട​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. പ്ര​ധാ​ന റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ പ​ല​പ്പോ​ഴാ​യി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. കാ​ല​വ​ര്‍​ഷം തു​ട​ങ്ങു​ന്ന​തോ​ടെ മ​രം ക​ട​പു​ഴ​കി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് മ​രം മു​റി​ച്ചു​മാ​റ്റാ​ന്‍ അ​ധി​കാ​രി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

കു​റ്റ്യാ​ടി ബൈ​പാ​സ്: സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ആരംഭിച്ചു

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ഒ​ത്തി​യോ​ട്ട് ക​ര​ണ്ടോ​ട് ബൈ​പാ​സ് പ​ദ്ധ​തി​ക്കാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ബൈ​പാ​സി​ന്‍റെ അ​തി​ര്‍​ത്തി നി​ര്‍​ണ​യി​ക്കു​ന്ന​തി​നാ​യി ക​ല്ലി​ട​ല്‍ ന​ട​പ​ടി​ക​ള്‍ സി​റാ​ജു​ല്‍ ഹു​ദാ കോ​മ്പൗ​ണ്ടി​ല്‍​നി​ന്ന് ആ​രം​ഭി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​ന​കം സ​ര്‍​വേ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ര​ണ്ടേ​മു​ക്കാ​ല്‍ കോ​ടി രൂ​പ​യും റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി ആ​റ് കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ത​ളീ​ക്ക​ര​യ്ക്കു സ​മീ​പ​മു​ള്ള ഒ​ത്തി​യോ​ട്ടി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് ക​ര​ണ്ടോ​ട് വ​ഴി ന​രി​ക്കൂ​ട്ടും ചാ​ലി​ല്‍ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ബൈ​പാ​സ് രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ബൈ​പാ​സ് പൂ​ര്‍​ത്തി​യാ​യാ​ല്‍ തൊ​ട്ടി​ല്‍​പാ​ലം ഭാ​ഗ​ത്ത് നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കു​റ്റ്യാ​ടി ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കാ​തെ ത​ന്നെ വ​ട​ക​ര, ത​ല​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​വും. വ​ട​ക​ര, ത​ല​ശ്ശേ​രി ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ​ര്‍​ക്കു തൊ​ട്ടി​ല്‍​പാ​ലം, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ലേ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്ലാ​തെ എ​ത്താ​നാ​കും.

District News

ജീ​വി​ത​ത്തി​ല്‍ ന​മ്മ​ളോ​ടു ത​ന്നെ​ മത്സരിക്കണം: ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: ജീ​വി​ത​ത്തി​ല്‍ ഓ​രോ​രു​ത്ത​രും മ​ത്‌​സ​രി​ക്കു​ന്ന​ത് അ​വ​രോ​ടു​ത​ന്നെ​യാ​യാ​ല്‍ മാ​ത്ര​മേ വി​ജ​യം വ​രി​ക്കു​ക​യു​ള്ളു​വെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​യ്യു​ന്ന ഓ​രോ ജോ​ലി​യും ന​മു​ക്കു വേ​ണ്ടി ത​ന്നെ​യാ​ണെ​ന്ന മ​നോ​ഭാ​വ​മു​ണ്ടാ​ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ഓ​ര്‍​മി​പ്പി​ച്ചു.

ബി​സി​ന​സ് രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ജോ​യ് ആ​ലു​ക്കാ​സി​ന് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ സ​മ്മാ​നി​ച്ചു. പി. ​സു​ലൈ​മാ​ന്‍, ജാ​ബി​ര്‍ കാ​രാ​ട്ട്, സാ​ന്‍​ഡി​ത് താ​ന്‍​ഡാ​ഷേ​രി, ഇ. ​രാ​ധാ​കൃ​ഷ്ണ​ന്‍, അ​ഹ​മ്മ​ദ് ഷ​ടാ​ഡ് ആ​ന്‍​ഡ് അ​ബി​ജി​ത് ജോ​ഷി എ​ന്നി​വ​ര്‍ മ​റ്റു ബി​സി​ന​സ് അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​ര്‍​ഹ​രാ​യി.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ബി​ജു ജോ​സ​ഫ്, അ​യ്മ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​ശാ​ന്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ന്‍ പൊ​യി​ലൂ​ര്‍, സി. ​എ. ര​വി ച​ന്ദ്ര​ശേ​ഖ​ര്‍, കോ​ള​ജ് സെ​ല്‍​ഫ് ഫി​നാ​ന്‍​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ എം. ​ആ​ന്‍റ​ണി, ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് വ​കു​പ്പ് മേ​ധാ​വി മ​നു ആ​ന്‍റ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

 

District News

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം

കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വു​നാ​യ​ക​ൾ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ല്‍ ക​യ​റി പ​റ്റാ​നു​ള്ള ധൃ​തി​ക്കൊ​പ്പം തെ​രു​വു​നാ​യ​ക​ളെ​യും പേ​ടി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍. തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ​യു​ള്ള പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ്ലാ​റ്റ്ഫോ​മു​ക​ളെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് പു​റ​ത്ത് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തു​മൂ​ലം പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണി​വ.

ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത്.​ട്രെ​യി​ൻ ക​യ​റു​ന്ന​തു​വ​രെ ഭീ​തി​യി​ൽ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് കൊ​ച്ചു​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍. പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ബു​ദ്ധി​മു​ട്ടി​ലാ​യി. രാ​ത്രി​യാ​യാ​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് എ​ത്തു​ന്ന​ത്. പ്ലാ​റ്റ്ഫോ​മി​ലെ ച​വ​റ്റു​കൊ​ട്ട​യി​ലെ ഭ​ക്ഷ്യ​മാ​ലി​ന്യ​ങ്ങ​ൾ പു​റ​ത്തി​ടു​ന്ന​തും പ​തി​വാ​യി. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും മാ​ലി​ന്യം പെ​രു​കു​ന്ന​താ​ണ് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​ണെ​ന്ന് യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു.

പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്റ്റേ​ഷ​ന​ക​ത്ത്‌ ടി​ക്ക​റ്റ് കൗ​ണ്ട​റി​ന്‌ സ​മീ​പ​ത്തും പു​റ​ത്ത് പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ളി​ലും ക​റ​ങ്ങി​ത്തി​രി​യു​ന്ന നാ​യ്‌​ക്ക​ള്‍ പ​ല​തും അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള​താ​ണ്. യാ​ത്ര​ക്കാ​ര്‍​ക്ക് ക​ടി​യേ​റ്റ സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ൽ പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നും സം​ഭ​വ​ത്തി​ല്‍ തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണു​ള്ള​തെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും നി​ര​വ​ധി ത​വ​ണ വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​ത​യി​ല്‍​പെ​ടു​ത്തി​യി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ട്ടി​ല്ല. കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി പൂ​ര്‍​ണ വി​ജ​യ​ത്തി​ല്‍ എ​ത്തി​യി​ട്ടി​ല്ല.

District News

റം​സാ​നി​ല്‍ തി​ള​ങ്ങി പ​ഴവി​പ​ണി

കോ​ഴി​ക്കോ​ട്: റം​സാ​ന്‍ നാ​ളു​ക​ളെ​ത്തി​യ​തോ​ടെ മ​ധു​ര​മൂ​റും പ​ഴ​ങ്ങ​ളാ​ണ് വി​പ​ണി​യി​ലെ താ​രം.
റം​സാ​ൻ നാ​ളു​ക​ളി​ൽ നോ​മ്പ് തു​റ​ക്കാ​ൻ​പ​ഴ​ങ്ങ​ൾ ന​ഗ​ര​വീ​ഥി​ക​ളി​ൽ സു​ല​ഭ​മാ​ണ്. വേ​ന​ൽ​ച്ചൂ​ടും റം​സാ​നും ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ പ​ഴ​വി​പ​ണി ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ ഉ​ഷാ​റാ​ണ്. ഡി​മാ​ൻ​ഡ് കൂ​ടി​യ​തോ​ടെ കൂ​ടു​ത​ൽ പ​ഴ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്‌​ത്‌ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ് ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ. റോ​ഡ​രി​കി​ലെ മ​ര​ച്ചു​വ​ട്ടി​ലും മ​റ്റും താ​ൽ​ക്കാ​ലി​ക​മാ​യി തു​ട​ങ്ങി​യ പ​ഴ​ക്ക​ട​ക​ളും ഏ​റെ​യാ​ണ്.

നോ​മ്പു​തു​റ​യു​ടെ ഇ​ഷ്ട​വി​ഭ​വ​ങ്ങ​ളാ​യ ത​ണ്ണി​മ​ത്ത​നും കൈ​ത​ച്ച​ക്ക​യ്ക്കും മു​ന്തി​രി​ക്കു​മാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ. ത​ണ്ണി​മ​ത്ത​ൻ - 28,ആ​പ്പി​ൾ 160, ഓ​റ​ഞ്ച് - 100, ഉ​റു​മാ​മ്പ​ഴം - 200, സ​പ്പോ​ട്ട - 70, പേ​ര​ക്ക - 100, മു​ന്തി​രി ക​റാ​ച്ചി മു​ന്തി​രി - 150, പ​ച്ച​മു​ന്തി​രി - 120, കൈ​ത​ച്ച​ക്ക - 80 എ​ന്നി​ങ്ങ​നെ​യാ​ണ് കി​ലോ​യ്ക്ക് മാ​ർ​ക്ക​റ്റ് വി​ല.​ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​മാ​ണ് പ​ഴ​ങ്ങ​ൾ എ​ത്തു​ന്ന​ത്.
പ​ഴ​ങ്ങ​ൾ മി​ക്ക​തും പെ​ട്ടെ​ന്നു​ത​ന്നെ വി​റ്റ് പോ​കു​ക​യാ​ണ്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ നോ​മ്പു​തു​റ​ക്കു​ന്ന​തി​ന് മു​ന്പാ​ണ്കൂ​ടു​ത​ല്‍ വി​ല്‍​പ​ന. ഫ്ര​ഷ് പ​ഴ​ങ്ങ​ളാ​ണ് ഈ ​സ​മ​യ​ത്ത് വി​റ്റു​പോ​കു​ക. ഇ​തോ​ടൊ​പ്പം ക​രി​ക്ക്‌ ക​ച്ച​വ​ട​വും ന​ന്നാ​യി ന​ട​ക്കു​ന്നു​ണ്ട്. വി​വി​ധ സം​ഘ​ന​ക​ള്‍ ന​ട​ത്തു​ന്ന നോ​മ്പു​തു​റ കൂ​ടി വ​രു​ന്ന​തോ​ടെ പ​ഴ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യം കൂ​ടും.

ത​ണ്ണി​മ​ത്ത​നാ​ണ്‌ ഇ​ക്കൂ​ട്ട​ത്തി​ൽ മു​മ്പി​ൽ.​പ​പ്പാ​യ, ഓ​റ​ഞ്ച്‌ ,കൈ​ത​ച്ച​ക്ക, തു​ട​ങ്ങി​യ​വ​യ്ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. നി​ല​വി​ല്‍ പ​ഴ​വി​പ​ണി​യി​ല്‍ വി​ല​ക്ക​യ​റ്റ​മി​ല്ലെ​ങ്കി​ലും റം​സാ​ന്‍ പ​കു​തി​യാ​കു​ന്ന​തോ​ടെ വ​ര്‍​ധ​ന​വു​ണ്ടാ​നി​ട​യു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

 

 

District News

പ്ര​തി​ഷേ​ധ​ങ്ങ​ൾ ഫ​ലം​ക​ണ്ടു; മു​ക്ക​ത്തെ ശു​ദ്ധ​ജ​ല വി​ത​ര​ണം പു​ന: സ്ഥാപിക്കാ​ൻ ന​ട​പ​ടി

മു​ക്കം: മു​ക്കം ടൗ​ണി​ൽ ര​ണ്ട​ര വ​ർ​ഷ​മാ​യി നി​ല​ച്ചു കി​ട​ക്കു​ന്ന ശു​ദ്ധ​ജ​ല വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യി. കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച ന​ഗ​ര​ത്തി​ലെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​തെ പി​സി ജം​ഗ്ഷ​നി​ൽ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്. കു​ടി​വെ​ള​ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പ് ര​ണ്ട​ര വ​ർ​ഷം മു​മ്പ് പൊ​ട്ടി​യ​തോ​ടെ​യാ​ണ് ​ന​ഗ​ര​ത്തി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ച​ത്.

ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മേ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളും ജ​ല അ​ഥോ​റി​റ്റി​യു​ടെ ശു​ദ്ധ​ജ​ലം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. പി​സി ജം​ഗ്ഷ​ൻ മു​ത​ൽ ആ​ലി​ൻ ചു​വ​ട് ഓ​ർ​ഫ​നേ​ജ്, മാ​ർ​ക്ക​റ്റ് റോ​ഡ്, പെ​ര​ളി​യി​ൽ, മൂ​ല​ത്ത്, വ​ണ്ടൂ​ർ, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല വി​ത​ര​ണ​മാ​ണ് ത​ട​സ​പ്പെ​ട്ടി​രു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും വ്യാ​സം കു​റ​വാ​യ​തു​മാ​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു ഏ​ക പ​രി​ഹാ​രം.

മു​ക്കം ടൗ​ൺ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​നോ സാ​ധി​ക്കാ​തെ​യാ​യി. റി​സ്റ്റൊ​റേ​ഷ​ൻ ചാ​ർ​ജാ​യും സെ​ക്യൂ​രി​റ്റി ഡി​പ്പോ​സി​റ്റാ​യും മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പി​ഡ​ബ്ല്യു​ഡി ചോ​ദി​ച്ചി​രു​ന്ന​ത്.

തു​ട​ർ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​രാ​ഹാ​ര സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​ത് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​വ​ള്ളി​യി​ലെ ജ​ല അ​ഥോ​റി​റ്റി എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണ് തു​റ​ന്നി​ല്ല. ​ഇ​തോ​ടെ​യാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ൾ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. ​

തു​ട​ർ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രേ വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ധി​കൃ​ത​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​നെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കും. 

District News

ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​ന് തു​ട​ക്കം

കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​വും ഓ​ള്‍ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും (അ​യ്മ ) സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വി​ന് ദേ​വ​ഗി​രി​യി​ല്‍ തു​ട​ക്ക​മാ​യി. ഹ​രി​യാ​ന സോ​ണി​പ്പ​ത് ജി​ന്‍​ഡാ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്‍റ​ര്‍ നാ​ഷ​ണ​ലി​ലെ പ്ര​ഫ. ഡോ. ​ക്രി​സ്റ്റ്യ​ന്‍ മോ​ളി​നെ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​വ​ഗി​രി അ​യ്മ ബി​സി​ന​സ് അ​വാ​ര്‍​ഡു​ക​ള്‍ ഇ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും.ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ബി​ജു ജോ​സ​ഫ്, സെ​ല്‍​ഫ് ഫി​നാ​ന്‍​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ എം. ​ആ​ന്‍റ​ണി, അ​യ്മ പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​ശാ​ന്ത്, സെ​ക്ര​ട്ട​റി വി.​പി. സു​കു​മാ​ര​ന്‍, ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം ത​ല​വ​ന്‍ മ​നു ആ​ന്‍റ​ണി,

ഡോ. ​ക്രി​സ്റ്റി ഏ​ബ്ര​ഹാം, എ​ന്‍.​ടി. വി​ഷ്ണു​പ്രി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.ഹൈ​ദരാബാ​ദ് വോ​ക്സ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​കാ​രു​ണ്‍​ഗ​നി വാ​ള്‍​ട്ട​ര്‍ ഫി​ലി​പ്പ്, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​പി.​ഇ. ക്രി​സ്റ്റ​ബെ​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

District News

പാ​രീ​സിനെ മാ​തൃ​ക​യാക്കും : കോ​ഴി​ക്കോ​ട്ട് ക​നാ​ല്‍​സി​റ്റി പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: ക​നോ​ലി ക​നാ​ലി​ലൂ​ടെ യാ​ത്രാ സൗ​ക​ര്യ​വും ച​ര​ക്ക് ഗ​താ​ഗ​ത​വും ടൂ​റി​സ​വു​മെ​ല്ലാം സാ​ധ്യ​മാ​ക്കി പാ​രി​സ് മാ​തൃ​ക​യി​ല്‍ കോ​ഴി​ക്കോ​ട്ട് ക​നാ​ല്‍​സി​റ്റി പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ക​നോ​ലി ക​നാ​ലി​ന് കു​റു​കെ നി​ര്‍​മി​ച്ച പു​തി​യ പാ​ല​ത്തെ വ​ലി​യ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​നാ​ല്‍ സി​റ്റി​യു​ടെ ഒ​ന്നാം​ഘ​ട്ട വി​ക​സ​ന പ്ര​വൃ​ത്തി​ക്കാ​യി 73.21 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

കാ​ലി​ക്ക​ട്ടി​നെ ന്യൂ ​കാ​ലി​ക്ക​ട്ടാ​യി മാ​റ്റു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ 12 റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത് 1312.67 കോ​ടി രൂ​പ​യാ​ണ്. കോ​ഴി​ക്കോ​ടി​ന്‍റെ വി​ക​സ​ന കാ​ര്യ​ത്തി​ല്‍ ഒ​രു കാ​ല​ത്തു​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന ന​ല്‍​കി​യ​ത്. കേ​ര​ള​ത്തി​ല്‍ അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ നൂ​റ് പാ​ല​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ങ്കി​ലും 150ല​ധി​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി. പു​തി​യ പാ​ല​ത്തെ വ​ലി​യ പാ​ലം കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​നാ​കെ ഗു​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ച​ട​ങ്ങി​ല്‍ അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എ​സ്. ജ​യ​ശ്രീ, കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ മെ​മ്പ​ര്‍ കെ. ​ബൈ​ജു​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ പു​തി​യ പാ​ല​ത്തെ മീ​ഞ്ച​ന്ത മി​നി ബൈ​പാ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം.

കി​ഫ്ബി വ​ഴി 2022ല്‍ 60 ​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ക​നോ​ലി ക​നാ​ലി​ന് കു​റു​കെ 16.53 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 195 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 11 മീ​റ്റ​ര്‍ വീ​തി​യി​ലും ആ​ര്‍​ച്ച് മാ​തൃ​ക​യി​ല്‍ നി​ര്‍​മി​ച്ച പാ​ല​ത്തി​നൊ​പ്പം ഇ​രു വ​ശ​ങ്ങ​ളി​ലും അ​പ്രോ​ച്ച് റോ​ഡു​മു​ണ്ട്. 40 കോ​ടി രൂ​പ​യാ​ണ് സ്ഥ​ല​മെ​ടു​പ്പി​ന് ചെ​ല​വാ​യ​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​നാ​യി​രു​ന്നു നി​ര്‍​മാ​ണ ചു​മ​ത​ല.

District News

കൊ​ട്ട​ട​യ്ക്ക​യു​ടെ വി​ല കു​തി​ക്കു​മ്പോ​ഴും ക​ണ്ണീ​രു​ണ​ങ്ങാ​തെ ക​ര്‍​ഷ​ക​ര്‍

കോ​ട​ഞ്ചേ​രി: കൊ​ട്ട​ട​യ്ക്ക​യു​ടെ വി​ല കു​തി​ച്ചു​യ​രു​മ്പോ​ഴും മ​ല​യോ​ര ക​ര്‍​ഷ​ക​രു​ടെ ക​ണ്ണീ​ര്‍ വ​റ്റു​ന്നി​ല്ല. മ​ഞ്ഞ​ളി​പ്പ് രോ​ഗം മൂ​ലം ക​മു​ക് കൃ​ഷി ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ വി​ല വ​ര്‍​ധ​ന​വി​ന്‍റെ ഗു​ണം ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്നി​ല്ല. ഈ ​വ​ര്‍​ഷ​മാ​ദ്യം 300 രൂ​പ തോ​തി​ലു​ണ്ടാ​യി​രു​ന്ന വി​ല​യാ​ണ് നി​ല​വി​ല്‍ കി​ലോ​യ്ക്ക് 420 ലേ​ക്ക് ഉ​യ​ര്‍​ന്ന​ത്. ച​ര​ക്ക് ക്ഷാ​മ​മാ​ണ് വി​ല കൂ​ടാ​നു​ള്ള മു​ഖ്യ​കാ​ര​ണ​മാ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

പ്ര​ധാ​ന അ​ട​യ്ക്കാ ഉ​ല്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ മം​ഗ​ലാ​പു​ര​ത്ത് ഗു​ണ​മേ​ന്മ കു​ടു​ത​ലു​ള്ള കൊ​ട്ട​ട​ക്ക​യ്ക്ക് കി​ലോ​യ്ക്ക് 500 രൂ​പ​യി​ലു​മ​ധി​കം വി​ല​യു​ണ്ട്. മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ്ര​ധാ​ന അ​ട​യ്ക്കാ ഉ​ല്പാ​ദ​ന​കേ​ന്ദ്ര​മാ​യ കോ​ട​ഞ്ചേ​രി​യി​ല്‍ 20 വ​ര്‍​ഷ​ത്തോ​ള​മാ​യി ഉ​ല്പാ​ദ​നം ന​ന്നേ കു​റ​വാ​ണ്. മ​ഞ്ഞ​ളി​പ്പ് രോ​ഗം​ബാ​ധി​ച്ച് ക​മു​ക് കൃ​ഷി ന​ശി​ച്ച​തോ​ടെ സീ​സ​ണി​ല്‍ പോ​ലും കോ​ട​ഞ്ചേ​രി​യി​ലെ എ​ല്ലാ ക​ട​ക​ളി​ലും കൂ​ടി ദി​വ​സേ​ന ര​ണ്ടോ മൂ​ന്നോ ക്വി​ന്‍റ​ല്‍ കൊ​ട്ട​ട​ക്ക മാ​ത്ര​മേ എ​ത്തു​ന്നു​ള്ളൂ.

കോ​ട​ഞ്ചേ​രി​യി​ലെ യു​വ ക​ര്‍​ഷ​ക​നാ​യ ഗോ​ഡ്‌​സ​ണ്‍ ആ​ക്ക​പ്പ​ടി​ക്ക​ല്‍ 2014 ല്‍ ​മം​ഗ​ലാ​പു​ര​ത്തെ പു​ത്തൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും കൊ​ണ്ടു വ​ന്നു ന​ട്ടു​പി​ടി​പ്പി​ച്ച 300 ല്‍ ​അ​ധി​കം ഇ​ന്‍റ​ര്‍ സി ​മം​ഗ​ള ക​മു​ക് തൈ​ക​ള്‍ മു​ഴു​വ​ന്‍ മ​ഞ്ഞ​ളി​പ്പ് ബാ​ധി​ച്ച് ന​ശി​ച്ചു.

സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് മ​റ്റു നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍​ക്ക് പ​റ​യാ​നു​ള്ള​ത്. കാ​സ​ര്‍​കോ​ട​ന്‍, ഇ​ന്‍റ​ര്‍ മം​ഗ​ള, മോ​ഹി​ത് ന​ഗ​ര്‍, സൈ​ഗോ​ണ്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ള്‍ പ​രീ​ക്ഷി​ച്ചി​ട്ടും മ​ഞ്ഞ​ളി​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി​ല്ല. പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​ത​ലു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന നാ​ട​ന്‍ ഇ​ന​ങ്ങ​ള്‍ പ​രീ​ക്ഷി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍.

ക​വു​ങ്ങ് കൃ​ഷി​യു​ടെ അ​ന്ത്യം കു​റി​ക്കു​ന്ന മ​ഞ്ഞ​ളി​പ്പ് ത​ട​യാ​ന്‍ ഗ​വേ​ഷ​ണ​ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

 

District News

രാ​സ ല​ഹ​രി​വി​ല്പ​ന: മു​ഖ്യ​ക​ണ്ണി അ​ജ്മ​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ അ​റ​സ്റ്റി​ല്‍

പേ​രാ​മ്പ്ര: കേ​ര​ള​ത്തി​ലെ രാ​സ ല​ഹ​രി വി​ല്പ​ന​യി​ലെ മു​ഖ്യ​ക​ണ്ണി വേ​ളം ചെ​ന്നി​ലോ​ട്ട് അ​ജ്മ​ല്‍ എ​ന്ന പൊ​ന്ന് അ​ജ്മ​ലി​നെ ക​ര്‍​ണാ​ട​ക പോ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ല്‍ നി​ന്നാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ അ​ജ്മ​ലി​നെ​യും മ​റ്റ് ര​ണ്ടു പേ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

നാ​ട്ടി​ല്‍ ഏ​ക​ദേ​ശം ര​ണ്ടു കോ​ടി രൂ​പ​യോ​ളം സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന അ​ജ്മ​ല്‍ ബം​ഗ​ളൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ല്പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ട​യ്ക്കി​ടെ താ​വ​ളം മാ​റ്റി​ക്കൊ​ണ്ടി​രു​ന്ന ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. കാ​റി​ല്‍ വൈ​ഫൈ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ട​പാ​ടു​കാ​രു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് നി​ന്ന് 700 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ച കേ​സി​ല്‍ അ​ജ്മ​ലി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വാ​യ ഷെ​ലൂ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ഷെ​ലു​ലി​ന് എം​ഡി​എം​ഐ എ​ത്തി​ച്ചു ന​ല്‍​കി​യ​ത് അ​ജ്മ​ല്‍ ആ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ജ്മ​ലി​നെ​തി​രെ നാ​ട്ടു​കാ​ര്‍ നി​ര​വ​ധി ത​വ​ണ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍​ക്കെ​തി​രെ അ​ജ്മ​ല്‍ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

കൗ​മാ​ര പ്രാ​യ​ക്കാ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ ഇ​ട​നി​ല​ക്കാ​രാ​ക്കി ആ​യി​രു​ന്നു രാ​സ​ല​ഹ​രി വി​ത​ര​ണം. മു​തു​വ​ണ്ണാ​ച്ച സ്വ​ദേ​ശി സം​ഷീ​റും മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി ഇ​സ്മ​യി​ലു​മാ​ണ് ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ മ​റ്റു ര​ണ്ടു​പേ​ര്‍.

 

District News

പ്ര​സ​വ​ത്തി​നെ​ത്തി​യ വ​നി​താ ഡോ​ക്ട​റോ​ട് ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് അ​ന്വേ​ഷ​ണ സ​മി​തി

കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഡോ​ക്ട​റോ​ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ജീ​വ​ന​ക്കാ​രെ താ​ക്കീ​ത് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മ​റ്റേ​ണ​ൽ ആ​ന്‍​ഡ് ചൈ​ൽ​ഡ് ഹെ​ൽ​ത്ത് സൂ​പ്ര​ണ്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.​മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ വ​നി​താ​ഡോ​ക്ട​ർ, 2022 ഓ​ഗ​സ്റ്റ് 17 ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വം വി​വ​രി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ച്ച​ത്.

പ്ര​സ​വ​മു​റി​യി​ൽ ത​നി​ക്കൊ​പ്പം കൂ​ട്ടി​രി​പ്പു​കാ​രി​യി​ല്ലെ​ന്ന പേ​രി​ൽ അ​വി​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഒ​ന്നാം വ​ർ​ഷ പി.​ജി.​ഡോ​ക്ട​റാ​യ വ​നി​ത, വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ത​ന്നോ​ട് പെ​രു​മാ​റി​യെ​ന്ന് രോ​ഗി​യാ​യ ഡോ​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ്ര​സ​വ​മു​റി​ക്ക് പു​റ​ത്ത് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ഡോ​ക്ട​റാ​യ ത​ന്‍റെ ഭ​ർ​ത്താ​വു​ണ്ടെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും സ​മ്മ​തി​ച്ചി​ല്ല.

പ്ര​സ​വ​മു​റി​യി​ൽ കൂ​ട്ടി​രി​പ്പു​കാ​രി​യെ വേ​ണ​മെ​ന്ന കാ​ര്യം ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​രി അ​റി​യി​ച്ചു.​ത​ന്നെ നി​ര​ന്ത​രം അ​പ​മാ​നി​ച്ചെ​ന്നും മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. ഡോ. ​മേ​നോ​ൻ ന​ളി​നി ശേ​ഖ​ര​ൻ, ഡോ. ​ബി.​കെ.​അ​ജി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. രോ​ഗി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യും അ​തി​ന് സി​സ്റ്റ​ർ താ​ക്കീ​ത് ചെ​യ്ത​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.​

റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് പ​രാ​തി​ക്കാ​രി​ക്ക് അ​യ​ച്ചു കൊ​ടു​ത്തെ​ങ്കി​ലും ആ​ക്ഷേ​പം ബോ​ധി​പ്പി​ക്കു​ക​യോ ര​ണ്ടു ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

 

District News

ജ​ന്മ​ദി​ന​ത്തി​ലും ര​ക്ത​ദാ​നം, മാ​തൃ​ക​യാ​ണ് ജ​യ്സ​ൺ

ര​ക്തം ദാ​നം ചെ​യ്ത​ത് 121 ത​വ​ണ

തി​രു​വ​മ്പാ​ടി: ര​ക്തം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ള്‍​ക്ക് ജീ​വ​ന്‍റെ ജീ​വ​നാ​ണ് തി​രു​വ​മ്പാ​ടി​യി​ലെ വ്യാ​പാ​രി​യാ​യ ക​ന്നു​കു​ഴി ജ​യ്‌​സ​ണ്‍. ഒ​രു ഫോ​ണ്‍ കോ​ളി​ല്‍ ജ​യ്‌​സ​ണ്‍ വി​ളി​ച്ചു​വ​ട്ടി​ലെ​ത്തും. ര​ക്ത​ദാ​നം ജീ​വ​ദാ​നം എ​ന്ന ആ​പ്ത​വാ​ക്യം ജീ​വി​ത​ത്തി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ ജ​യ്‌​സ​ണ്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ഗു​രു​ത​ര രോ​ഗി​ക​ള്‍​ക്കും ര​ക്തം ന​ല്‍​കി അ​നേ​കം കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യ ജ​യ്‌​സ​ണ്‍ ത​ന്‍റെ 55-ാം ജ​ന്മ​ദി​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി 121-ാം ത​വ​ണ ര​ക്തം​ദാ​നം ചെ​യ്ത് ശ്ര​ദ്ധ​നേ​ടി.

വ്യാ​പാ​ര​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും സ​മൂ​ഹ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്ന​തി​നു പി​ന്നി​ല്‍ അ​ടി​യു​റ​ച്ച ദൈ​വ​വി​ശ്വാ​സ​വും മ​നു​ഷ്യ​സ്നേ​ഹ​വു​മാ​ണെ​ന്ന് ജ​യ്‌​സ​ണ്‍ പ​റ​യു​ന്നു.
ആ​രോ​ഗ്യ​വാ​ന്‍​മാ​ര്‍ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ര​ക്ത​ദാ​നം ചെ​യ്യാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ജ​യ്‌​സ​ന് പ​റ​യാ​നു​ള്ള​ത്. ഭാ​ര്യ ജി​ന്‍​സി, മ​ക്ക​ളാ​യ ആ​മോ​സ്, ഏ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് ര​ക്ത​ദാ​ന​ത്തി​ന് ജ​യ്‌​സ​ന്‍റെ പ്ര​ചോ​ദ​നം.

District News

ബി ​സോ​ണ്‍ ക​ലോ​ത്സ​വം : കി​രീ​ടം ചൂടി ഫാ​റൂ​ഖ് കോ​ള​ജ്

ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് രണ്ടാമത്

കോ​ഴി​ക്കോ​ട്: ബി ​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 310 പോ​യി​ന്‍റ് നേ​ടി ഫാ​റൂ​ഖ് കോ​ള​ജ് ജേ​താ​ക്ക​ളാ​യി. 298 പോ​യി​ന്‍റു​മാ​യി ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും 151 പോ​യി​ന്‍റു​മാ​യി പ്രൊ​വി​ഡ​ന്‍​സ് വി​മ​ന്‍​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മ​ത്സ​രി​ച്ച നാ​ലി​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യ ദേ​വ​ഗി​രി​യി​ലെ കെ.​എ​ച്ച്. വി​ജ​യ നാ​രാ​യ​ണ​ന്‍ സ​ര്‍​ഗ​പ്ര​തി​ഭ​യാ​യും മൂ​ന്നി​ന​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യ ദേ​വ​ഗി​രി കോ​ള​ജി​ലെ ത​ന്നെ ആ​ദ​ര്‍​ശ് രാ​ജ് ക​ലാ​പ്ര​തി​ഭാ​പ​ട്ട​വും ക​ര​സ്ഥ​മാ​ക്കി.

ചി​ത്ര​പ്ര​തി​ഭാ പ​ട്ടം പ്രൊ​വി​ഡ​ന്‍​സി​ലെ ഗാ​യ​ത്രി ഓ​ല​ക്ക​ലും ക​ലാ​തി​ല​ക പ​ട്ടം മീ​ഞ്ച​ന്ത ഗ​വ. ആ​ര്‍​ട്‌​സ് കോ​ള​ജി​ലെ ദേ​വി​ക എ​സ്. ദാ​സും നേ​ടി.

മി​ക​ച്ച അ​ഭി​നേ​താ​വാ​യി പ്രൊ​വി​ഡ​ന്‍​സി​ലെ പൂ​ജ ബൈ​ജി​ത്തും മി​ക​ച്ച ന​ടി​യാ​യി ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ എം.​സു​മി​ഷ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് സ​മാ​പി​ക്കേ​ണ്ടി​യി​രു​ന്ന ക​ലോ​ത്സ​വം ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി​ക്കാ​ണ് അ​വ​സാ​നി​ച്ച​ത്.

District News

വ്യാ​ജ വെ​ളി​ച്ചെ​ണ്ണ: അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട്: വി​പ​ണി​യി​ൽ വ്യാ​ജ​വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​പ​ണ​നം വ്യാ​പ​ക​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശം ന​ൽ​കി. 15 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. മാ​ർ​ച്ചി​ൽ കോ​ഴി​ക്കോ​ട് പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചി​ല ലോ​ബി​ക​ളാ​ണ് വ്യാ​ജ​വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ൽ​പ​ന​യ്ക്ക് പി​ന്നി​ലു​ള്ള​തെ​ന്ന് പ്ര​ഫ. വ​ർ​ഗീ​സ് മാ​ത്യു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഒ​രു കി​ലോ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് നാ​ട്ടി​ൽ 400 രൂ​പ​യു​ള്ള​പ്പോ​ൾ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ 200 രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്നു. ആ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ചേ​രു​വ​ക​ളാ​ണ് വെ​ളി​ച്ചെ​ണ്ണ​യി​ൽ ചേ​ർ​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, വ​ട​ക​ര കേ​ന്ദ്ര​മാ​ക്കി​യാ​ണ് ഏ​ജ​ന്‍റു​മാ​ർ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ചി​ല ഹോ​ട്ട​ലു​ട​മ​ക​ൾ എ​ണ്ണ​പ​ല​ഹാ​ര​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത് വ്യാ​ജ വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ണ്.

വ്യാ​ജ വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ഹ​രി​താ​മൃ​തം ഭ​ക്ഷ്യ​ശ്രീ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു. എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും എ​ണ്ണ വി​ഭ​വ​ങ്ങ​ൾ കൂ​ടാ​തെ ര​ണ്ട് എ​ണ്ണ​ര​ഹി​ത വി​ഭ​വ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

District News

റോഡരികിൽ ഐറിഷ് പ്രവൃത്തി ചെയ്തില്ലെന്ന് ആക്ഷേപം

കൂ​രാ​ച്ചു​ണ്ട്: ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡി​ന്‍റെ ടാ​റിം​ഗി​ന് ഇ​രു ഭാ​ഗ​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യി കോ​ൺ​ക്രീ​റ്റി​ലു​ള്ള ഐ​റി​ഷ് പ്ര​വ​ർ​ത്തി ന​ട​ത്തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. കൂ​ട്ടാ​ലി​ട - കൂ​രാ​ച്ചു​ണ്ട് റോ​ഡി​ലെ എ​ര​പ്പാ​ൻ​തോ​ട് മു​ത​ൽ പ​തി​യി​ൽ ക​വ​ല വ​രെ ന​വീ​ക​ര​ണം ന​ട​ത്തി​യ റോ​ഡി​നെ​തി​രേ​യാ​ണ് നാ​ട്ടു​കാ​ർ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ക്രീ​റ്റി​ലു​ള്ള ഐ​റി​ഷ് പ്ര​വ​ർ​ത്തി ന​ട​ത്തി​യി​ട്ടു​ള്ള​ത്. റോ​ഡി​ന് ഈ​ട് ന​ൽ​കു​ന്ന​തി​ന് ഉ​പ​ക​രി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​മാ​കു​മ്പോ​ൾ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ റോ​ഡി​ന​രി​കി​ലെ ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ ത​ക​രു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ര​പ്പാ​ൻ​തോ​ട് നി​ന്നും വ​ട്ട​ച്ചി​റ മു​ക്കി​ലേ​ക്കു​ള്ള ഇ​റ​ക്ക​മു​ള്ള ഭാ​ഗ​ത്ത് ഈ ​പ്ര​വ​ർ​ത്തി ന​ട​ത്താ​തെ മ​ണ്ണി​ടു​ക​യാ​ണ് ചെ​യ്ത​ത്.

എ​ര​പ്പാ​ൻ​തോ​ട് മു​ത​ൽ പ​തി​യി​ൽ വ​രെ​യു​ള്ള 1.4 കി​ലോ​മീ​റ്റ​ർ റോ​ഡി​ന് 1.42 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ത്തി​യ​ത്. കൂ​ടാ​തെ ഈ ​റോ​ഡി​ൽ ത​ന്നെ ആ​ന​പ്പാ​റ മേ​ഖ​ല​യി​ലു​ള്ള കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ക​ലു​ങ്കി​ന്‍റെ ന​വീ​ക​ര​ണ​വും ന​ട​ത്താ​ത്ത​തി​നെ​തി​രേ നാ​ട്ടി​ൽ ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ റോ​ഡ​രി​ക് പൂ​ർ​ണ​മാ​യും കോ​ൺ​ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

"കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ‌സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് അ​ന്വേ​ഷി​ക്ക​ണം'

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ 20 സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് നി​ല​വി​ൽ അ​ഞ്ചു പേ​ർ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കാ​ര​ണം സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ 20 സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് നി​ല​വി​ൽ അ​ഞ്ചു പേ​ർ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കാ​ര​ണം സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. 

ആ​രോ​ഗ്യ​വ​കു​പ്പു സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​ള​ക്ട​റും പ​രാ​തി പ​രി​ശോ​ധി​ച്ച് 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.  മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ 15 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.  ഇ​വ​രി​ൽ പ​ത്ത് പേ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ചു. 

വേ​ത​നം കു​റ​വാ​യ​തും ജോ​ലി കൂ​ടു​ത​ലാ​യ​തു​മാ​ണ് തൊ​ഴി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം.  സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള ആ​ശു​പ​ത്രി​യി​ൽ സ്ഥി​രം സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.  എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന നി​യ​മി​ച്ച​വ​ർ​ക്ക് 700 രൂ​പ​യാ​ണ് ദി​വ​സ​വേ​ത​നം.  വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തു​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

District News

ല​ഹ​രിമാ​ഫി​യ​ക്ക് താ​ക്കീ​താ​യി വി​ളം​ബ​ര ജാ​ഥ

താ​മ​ര​ശേ​രി: ചു​ങ്കം മേ​ഖ​ല​യി​ല്‍ വ്യാ​പി​ച്ച് വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് -ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ള്‍​ക്ക് താ​ക്കീ​താ​യി ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി മേ​രി മാ​താ ക​ത്തീ​ഡ്ര​ല്‍ പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ ചെ​ക്‌​പോ​സ്റ്റ് ചു​റ്റി ചു​ങ്കം ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ വി​ളം​ബ​ര റാ​ലി​യി​ല്‍ സം​ബ​ന്ധി​ച്ചു. ചു​ങ്കം അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സീ​ന സി​യാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ഹ​രി വി​ല്‍​പ​ന സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ പോ​ലീ​സ് - എ​ക്സൈ​സ് വ​കു​പ്പു​ക​ളു​മാ​യി യോ​ജി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ജാ​ഗ്ര​താ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ക്കും. ജ​ന​കീ​യ സ​മി​തി ചെ​യ​ര്‍​മാ​നും പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ വി.​കെ വി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശേ​രി എ​ക്‌​സൈ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ പി.​ഗി​രീ​ഷ് കു​മാ​ര്‍, ബി​ന്ദു ആ​ന​ന്ദ്, ഷീ​ജ ദി​ലീ​പ്, വി.​ആ​ര്‍.​കാ​വ്യ, ര​ത്‌​ന​വ​ല്ലി, സി.​കെ.​വേ​ണു​ഗോ​പാ​ല്‍, സി.​ഹു​സൈ​ന്‍, പി.​ഉ​ല്ലാ​സ്‌​കു​മാ​ര്‍, ഷം​സീ​ര്‍ എ​ട​വ​ലം, പി.​സി.​റ​ഹീം, ച​ന്ദ്ര​ന്‍ മൂ​ന്നാം തോ​ട്, പി.​എം സാ​ജു, റാ​ഷി താ​മ​ര​ശ്ശേ​രി, സി.​കെ.​നൗ​ഷാ​ദ്, എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ ഷാ​ജു, നാ​സ​ര്‍ ക​മ്മ​ട്ടി​യേ​രി, ശ്രീ​ധ​ര​ന്‍ മേ​ലേ​പാ​ക​ത്ത്, ജോ​സ് തു​ണ്ട​ത്തി​ല്‍, ഭാ​സ്‌​ക​ര​ന്‍ ക​യ്യ​ലി​ക്കു​ന്ന്, പി.​കെ.​മൊ​യ്തീ​ന്‍ കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഫാ​സി​ല്‍ കാ​ഞ്ഞി​ര​ത്തി​ങ്ങ​ല്‍, സി.​കെ.​ന​വാ​സ്, ബാ​വ ഹാ​രി​സ്, നോ​നി ഷൗ​ക്ക​ത്ത്, രാ​ജേ​ഷ്, ബാ​പ്പു സി​റ്റി, സ​ന്തോ​ഷ് കു​മാ​ര്‍, സാ​ലി ചു​ങ്കം, ന​ദീ​ര്‍ ചു​ങ്കം, പി.​ടി.​ബ​ഷീ​ര്‍, കോ​യ​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

District News

മു​ള്‍​മു​ന​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ : പാ​ള​യ​ത്തെ ന​ടു​ക്കി അ​ഗ്നി​നാ​ള​ങ്ങ​ള്‍

കോ​ഴി​ക്കോ​ട്: ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ള​യം ജ​യ​ല​ക്ഷ്മി സി​ല്‍​ക്‌​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം കോ​ഴി​ക്കോ​ട് ടൗ​ണി​നെ മു​ള്‍​മു​ന​യി​ലാ​ക്കി. മാ​നം​മു​ട്ടെ ഉ​യ​ര്‍​ന്ന തീ​നാ​ള​ങ്ങ​ള്‍ ന​ഗ​ര​ത്തെ വി​ഴു​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യ്ക്കി​ടെ ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ ക​ഠി​ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. ജ​യ​ല​ക്ഷ്മി സി​ല്‍​ക്‌​സി​നു സ​മീ​പ​ത്ത് ര​ണ്ടു പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍. കൂ​ടാ​തെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍.

ഇ​വി​ടേ​ക്കു തീ​പ​ട​ര്‍​ന്നാ​ല്‍ പ്ര​ത്യ​ഘാ​തം ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്ന് ക​ണ്ട് കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു തീ ​പ​ട​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ച്ച് അ​ഗ്നി​ര​ക്ഷാ​സേ​ന​ക​ള്‍ ന​ട​ത്തി​യ ശ്ര​മ​മാ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്കൊ​ടു​വി​ല്‍ വി​ജ​യം ക​ണ്ട​ത്. പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ നി​ന്നും സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ നി​ന്നും പെ​ട്ട​ന്ന് ത​ന്നെ പോ​ലീ​സ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചാ​യി​രു​ന്നു തീ​യ​ണ​യ്ക്ക​ല്‍ ദൗ​ത്യം. പാ​ള​യം -ക​ല്ലാ​യി റോ​ഡി​ലെ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച് പോ​ലീ​സ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​റു​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ത​ള്ളി മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു നീ​ങ്ങി.

സ്ഥാ​പ​ന​ത്തി​നു പു​റ​കി​ലെ ഗോ​ഡൗ​ണി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് സ​മീ​പ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ സ​ഹാ​യി​ക്കാ​ന്‍ ആ​ളു​ക​ള്‍ മു​ന്നി​ട്ടു നി​ന്നു. റം​സാ​ന്‍ പ്ര​മാ​ണി​ച്ച് ഗോ​ഡൗ​ണി​ല്‍ അ​ടു​ത്തി​ടെ സ്‌​റ്റോ​ക്ക് എ​ത്തി​ച്ചി​രു​ന്നു​വെ​ന്ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. ഗോ​ഡൗ​ണി​ലെ സ്‌​റ്റോ​ക്ക് തീ​പി​ടി​ത്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ര്‍​ധി​പ്പി​ച്ചു. ഗോ​ഡൗ​ണി​ലെ വ​സ്ത്ര​ങ്ങ​ളും സ​മീ​പ നി​ല​ക​ളി​ലെ വ​സ്ത്ര​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി.

ക​ന​ത്ത ചൂ​ടും പൊ​ടി​യും പു​ക​യും സ​ഹി​ച്ച് ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. സ്ഥ​ല​ത്ത് ആ​ദ്യ​മെ​ത്തി​യ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ള്‍ വെ​ള്ളം ചീ​റ്റി​ച്ച് തീ ​കെ​ടു​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മം പൂ​ര്‍​ണ​മാ​യും വി​ജ​യം ക​ണ്ടി​ല്ല. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കെ​ത്തു​ന്ന വി​ധ​ത്തി​ല്‍ വെ​ള്ളം ചീ​റ്റി​ക്കാ​നു​ള്ള ശേ​ഷി അ​ഗ്നി​ര​ക്ഷാ​സേ​ന​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ത​ന്‍​മൂ​ലം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ത്യാ​ധു​നി​ക അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ക​രി​പ്പൂ​രി​ല്‍ നി​ന്നെ​ത്തി​യ, വാ​ത​ക മി​ശ്രി​തം പ്ര​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റ് തീ​യ​ണ​യ്ക്കാ​ന്‍ ഏ​റെ സ​ഹാ​യ​ക​ര​മാ​യി.

ഗോ​വ​ണി ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച് തീ​യ​ണ​യ്ക്കാ​നും അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് ക​ഴി​ഞ്ഞു. പ​ല സേ​നാം​ഗ​ങ്ങ​ള്‍​ക്കും തീ​യ​ണ​യ്ക്ക​ല്‍ ദൗ​ത്യ​ത്തി​നി​ടെ നി​സാ​ര പ​രി​ക്കേ​റ്റു. 2023 ഏ​പ്രി​ല്‍ ഒ​ന്നി​ന് പു​ല​ര്‍​ച്ചെ​യും ജ​യ​ല​ക്ഷ്മി ടെ​ക്‌​സ്‌​റ്റൈ​ല്‍​സി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് 17 അ​ഗ്നി​ര​ക്ഷാ​സേ​നാ യൂ​ണി​റ്റു​ക​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ട് മൂ​ല​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കോ​ടി​ക​ളു​ടെ നാ​ശ​മാ​ണ് അ​ന്ന് സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​വും ഷോ​ര്‍​ട്‌​സ​ര്‍​ക്യൂ​ട്ടാ​ണെ​ന്നു സം​ശ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

District News

സ്വ​ഭാ​വ​ശു​ദ്ധി​യാ​ണ് ശ​രി​യാ​യ മ​തം: അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി

കൂ​ട​ത്താ​യി: മ​നു​ഷ്യ​ന്‍റെ സ്വ​ഭാ​വ​ശു​ദ്ധി​യാ​ണ് ശ​രി​യാ​യ മ​ത​മെ​ന്നും വി​ദ്യാ​ഭ്യാ​സം മൂ​ല്യ​ങ്ങ​ള്‍​ക്ക് വി​ല ന​ല്‍​കേ​ണ്ട ഒ​ന്നാ​ണെ​ന്നും ഡോ.​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി. പ​റ​ഞ്ഞു. കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന ന​വ​തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വ​തി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​ജോ​സ​ഫ് പു​ല്ലാ​ട്ടി​ന്‍റെ​യും വി.​എ. മൈ​ക്കി​ളി​ന്‍റെ​യും ഗു​രു​വ​ന്ദ​നം പ​രി​പാ​ടി​യും സ​മ​ദാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഴ​യ​തി​ലെ ന​ന്മ​ക​ള്‍ ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ഫാ. ​ജോ​സ​ഫ് പു​ല്ലാ​ട്ടി​ന്‍റെ ജീ​വി​ത​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​വ​തി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ പ്ര​ശം​സാ​പ​ത്രം ന​ല്‍​കി ആ​ദ​രി​ച്ചു. 85 വ​യ​സ് പി​ന്നി​ട്ട റി​ട്ട.​അ​ധ്യാ​പ​ക​രാ​യ എ​ന്‍.​എം.​വ​ര്‍​ക്കി, പി.​ടി. മ​ത്താ​യി, കെ.​കെ. വ​ര്‍​ക്കി, കെ.​ജെ.​എ​ല്‍​സി എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബി​ബി​ന്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് വി.​എം.​ആ​ഗ​സ്തി, പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സി​ബി പൊ​ന്‍​പാ​റ, ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് അ​ഗ​സ്റ്റി​ന്‍, ആ​ദ്യ ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി സി.​ജെ. മ​ത്താ​യി, പൂ​ര്‍​വ്വ വി​ദ്യാ​ര്‍​ഥി കോ ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഗി​രീ​ഷ് തേ​വ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കോ​ഴി​ക്കോ​ട് ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​യു​ടെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു

പേ​രാ​മ്പ്ര: സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും ചേ​ര്‍​ത്തു​ള്ള വി​ക​സ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കോ​ഴി​ക്കോ​ട് ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​യു​ടെ ശി​ലാ​സ്ഥാ​പ​നം ‍ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട്ടി​ൽ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സ​മ​ഗ്ര വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ല്‍ ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം വ​കു​പ്പി​നെ വി​ല്ല​നാ​യി കാ​ണു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. അ​തേ സ​മ​യം ജ​ന​ങ്ങ​ളെ ചേ​ര്‍​ത്തു നി​ര്‍​ത്തി​യാ​ണ് വ​നം വ​കു​പ്പ് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ല്‍ 58 കോ​ടി​യാ​ണ് വ​ന​മേ​ഖ​ല​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ക​യി​രു​ത്തി​യ​ത്. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 രാ​ഷ്ട്ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ത​ല​സ്ഥാ​ന​ത്ത് കോ​ണ്‍​ക്ലേ​വ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ​ജീ​വി​ക​ളെ മ​ട​ക്കി​യ​യ​ക്കാ​തെ അ​വ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ക്കു​ക​യെ​ന്ന​താ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ പു​തി​യ പ​ദ്ധ​തി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ​ന്യ​ജീ​വി​ക​ളെ കൂ​ട്ടി​ല​ട​ക്കാ​തെ, അ​വ​യു​ടെ സ്വാ​ഭാ​വി​ക​ത​യി​ല്‍ നി​ര്‍​ത്തി ക​ണ്ടാ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള മാ​തൃ​കാ ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കാ​ണ് വ​നം വ​കു​പ്പി​ന് കീ​ഴി​ല്‍ പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ മു​തു​കാ​ട് ഒ​രു​ക്കു​ക. വ​ന്യ​ജീ​വി​ക​ള്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കും ഇ​ട​യി​ലൂ​ടെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ ഇ​ട​നാ​ഴി ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പാ​ര്‍​ക്ക് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

വ​ന​വും വ​ന്യ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ എ​ന്ന നി​ല​യി​ലേ​ക്ക് കൂ​ടി​യാ​ണ് പ​ദ്ധ​തി ഉ​യ​രു​ക. പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ് ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഒ​രു​ങ്ങു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് പ​രി​ക്കേ​ല്‍​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ല്‍​കു​ന്ന അ​നി​മ​ല്‍ ഹോ​സ്പൈ​സ് സെ​ന്‍റ​റും വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യും സ്ഥാ​പി​ക്കു​ക. ഇ​തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് ടൈ​ഗ​ര്‍ സ​ഫാ​രി പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണം. ക​ടു​വ​ക​ളു​ടെ ആ​വാ​സ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ​മ​ശീ​തോ​ഷ്ണ കാ​ലാ​വ​സ്ഥ​യും നീ​ര്‍​ച്ചോ​ല​ക​ളും ചെ​റി​യ മ​ണ​ല്‍​ത്തി​ട്ട​ക​ളു​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ലാ​ണ് പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ന്‍റെ സ്ഥ​ലം സ​ഫാ​രി പാ​ര്‍​ക്കി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ 100 കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ക.
ച​ട​ങ്ങി​ല്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ കെ.​കെ. സു​നി​ല്‍ കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ (ക​ണ്ണൂ​ർ) ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ബി.​എ​ൻ. അ​ൻ​ജ​ൻ കു​മാ​ർ, ഡെ​പ്യു​ട്ടി ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ എ.​പി. ഇം​ത്യാ​സ്, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി അ​യി​ത്ത​മ​റ്റം, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, എ​സ്.​കെ. സ​ജീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. ഹ​നീ​ഫ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ജി ഷി​ജു, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​സി. സു​രാ​ജ​ൻ, കെ.​കെ. ഷീ​ബ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പാ​ർ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് ദ്രോ​ഹ​മാ​കി​ല്ല: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

പെ​രു​വ​ണ്ണാ​മൂ​ഴി: ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട്ടി​ൽ യാ​ഥാ​ർ​ത്ഥ്യ​മാ​കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു വി​ധ​ത്തി​ലു​ള്ള ആ​ശ​ങ്ക​ക്കും ഇ​ട​യു​ണ്ടാ​ക​രു​തെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

പാ​ർ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്ന വേ​ദി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് ഭൂ​മി​യി​ലാ​ണ് പാ​ർ​ക്ക് വ​രു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ൽ ഒ​രാ​ൾ​ക്കു പോ​ലും ഇ​വി​ടെ തൊ​ഴി​ൽ ന​ഷ്ട​മു​ണ്ടാ​ക​രു​ത്.

പാ​ർ​ക്കി​ൽ ജോ​ലി​ക്ക് ആ​ളു​ക​ളെ നി​ശ്ച​യി​ക്കു​മ്പോ​ൾ പ്രാ​ദേ​ശി​ക പ​രി​ഗ​ണ​ന ന​ൽ​ക​ണം. പ​ദ്ധ​തി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് മ​ല​യോ​ര ജ​ന​ത​യു​ടെ സ​ഹാ​യം ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന​റു​തി വ​രു​ത്താ​ൻ 18 കി​ലോ മീ​റ്റ​ർ സോ​ളാ​ർ തൂ​ക്കു വേ​ലി നി​ർ​മി​ക്കാ​ൻ വ​നം വ​കു​പ്പ് പ​ദ്ധ​തി​യി​ട്ട​ത് ശ്ലാ​ഘ​നീ​യ​മാ​ണ്. ഇ​തി​ന്‍റെ ദൈ​ർ​ഘ്യം അ​ഞ്ച് കി​ലോ​മീ​റ്റ​ർ കൂ​ടി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

District News

സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍

കോ​ഴി​ക്കോ​ട്: എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു വ​ന്ന പ്ര​മേ​യ​മാ​ണ് സി​പി​എം അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച് പാ​സാ​ക്കി​യ​ത്. മാ​നാ​ഞ്ചി​റ- വെ​ള്ളി​മാ​ടു​ക്കു​ന്ന് റോ​ഡ് വി​ക​സ​ന​ത്തി​ലെ മെ​ല്ല​പ്പോ​ക്കും വെ​ള്ളി​മാ​ടു​കു​ന്ന് വ​രെ റോ​ഡ് നീ​ട്ടു​ന്ന​തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തു​ട​രു​ന്ന അ​നാ​സ്ഥ​ക്കു​മെ​തി​രേ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ കെ.​സി. ശോ​ഭി​ത​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. കോ​ര്‍​പ​റേ​ഷ​നി​ല്‍ എ​ല്‍​ഡി​എ​ഫി​ന് കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​മേ​യ​ത്തി​ല്‍ കാ​ര്യ​മാ​യി ഒ​രു എ​തി​ര്‍​പ്പു​ക​ളും ഉ​ന്ന​യി​ക്കാ​തെ ത​ന്നെ ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കു​ക​യാ​യി​രു​ന്നു.

പ​ത്തു വ​ര്‍​ഷ​മാ​യി നീ​ളു​ന്ന റോ​ഡ് വി​ക​സ​നം നി​ല​വി​ലും പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചൂ​ണ്ടി​കാ​ട്ടി. മാ​നാ​ഞ്ചി​റ മു​ത​ല്‍ വെ​ള്ളി​മാ​ടു​കു​ന്ന് വ​രെ​യു​ള്ള റോ​ഡ് വി​ക​സ​നം മ​ലാ​പ​റ​മ്പ് വ​രെ​യാ​ക്കി ചു​രു​ക്കി​യ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി നേ​ര​ത്തെ വി​ഭാ​വ​ന ചെ​യ്ത രീ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​സി ശോ​ഭി​ത പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ക്ടോ​ബ​ര്‍ 8ന് ​മ​ലാ​പ​റ​മ്പ് മു​ത​ല്‍ വെ​ള്ളി​മാ​ടു​കു​ന്ന് വ​രെ​യു​ള്ള 3.3 കി​ലോ​മീ​റ്റ​ര്‍ ര​ണ്ടാം​ഘ​ട്ടം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ എ​ന്‍​ഒ​സി ല​ഭ്യ​മാ​യി​ട്ടും പ്ര​വൃ​ത്തി​യു​ടെ ടെ​ന്‍​ഡ​ര്‍ വൈ​കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് ശോ​ഭി​ത ചൂ​ണ്ടി​കാ​ട്ടി.
ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ കാ​ല​താ​മ​സം വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കൗ​ണ്‍​സി​ലി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ന്നു.

ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണെ​ങ്കി​ല്‍ പോ​ലും ഫ​യ​ലു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്നും ഇ​ത് ഏ​റെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നും മേ​യ​ര്‍ ഒ.​സ​ദാ​ശി​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്നെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മ​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ന്നും അ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശാ​സി​ക്ക​ണ​മെ​ന്നും സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​ര്‍ കെ.​എ​ന്‍. ബി​ജോ​യി​യും വ്യ​ക്ത​മാ​ക്കി.

District News

ചൂ​ട് കൂ​ടു​ന്നു : തീ​പി​ടി​ത്ത മു​ന്ന​റിയി​പ്പു​മാ​യി അ​ഗ്നി​രക്ഷാ സേ​ന

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ താ​പ​നി​ല തു​ട​ര്‍​ച്ച​യാ​യി 35 ഡി​ഗ്രി ക​ട​ന്നു.35.4 ഡി​ഗ്രി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല.​സാ​ധാ​ര​ണ മാ​ര്‍​ച്ച് മാ​സ​ത്തി​ലാ​ണ് വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ജ​നു​വ​രി മു​ത​ലേ ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

വ​രും മാ​സ​ങ്ങ​ളി​ലും ചൂ​ട് ക്ര​മാ​തീ​ത​മാ​യി കൂ​ടു​ക​യാ​ണെ​ങ്കി​ൽ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി എ​ങ്ങ​നെ പ​രി​ഹ​രി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ഭൂ​ഗ​ര്‍​ഭ​ജ​ല ല​ഭ്യ​ത കു​റ​യാ​നും മ​ല​യോ​ര‌ മേ​ഖ​ല​ക​ളി​ലെ കി​ണ​റു​ക​ൾ വ​റ്റാ​നും താ​പ​നി​ല വ​ര്‍​ധ​ന​വ് കാ​ര​ണ​മാ​കു​മെ​ന്നു​റ​പ്പാ​ണ്. പ​ക​ൽ 12 മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ത്ത് പു​റ​ത്ത് തൊ​ഴി​ലെ​ടു​ക്ക​രു​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ചൂ​ട് വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​മു​ന്ന​റി​യി​പ്പ്.

ചൂ​ട് ക​ന​ത്ത​തോ​ടെ മു​ൻ വ​ര്‍​ഷ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യി തീ​പി​ടി​ത്ത കേ​സു​ക​ളും വ​ര്‍​ധി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി​യി​ൽ ജി​ല്ല​യി​ൽ 160 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ തീ​പി​ടി​ത്ത​ങ്ങ​ളും. ക​രി​യി​ല​ക​ൾ ഒ​രു​മി​ച്ച് തീ​യി​ടു​ന്ന​തും ബീ​ഡി​ക്കു​റ്റി വ​ലി​ച്ചെ​റി​യു​ന്ന​തു​മെ​ല്ലാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

District News

മേ​ലെ കൂ​മ്പാ​റ - അ​ക​മ്പു​ഴ-​താ​ഴെ ക​ക്കാ​ട് റോ​ഡ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു

കൂ​ട​ര​ഞ്ഞി : മ​ല​യോ​ര​ഹൈ​വേ കോ​ട​ഞ്ചേ​രി - ക​ക്കാ​ടം​പൊ​യി​ൽ റീ​ച്ചി​ന്‍റെ അ​നു​ബ​ന്ധ​റോ​ഡാ​യ മേ​ലെ കൂ​മ്പാ​റ അ​ക​മ്പു​ഴ - താ​ഴെ ക​ക്കാ​ട് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി പ്രാ​രോ​ഗ​മി​ക്കു​ന്നു. 26.25 കോ​ടി വി​നി​യോ​ഗി​ച്ചാ​ണ് മ​ല​യോ​ഹൈ​വേ​യ്ക്ക് ക​ണ​ക്ടിം​ഗ് റോ​ഡ് പ​ണി​യു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി അ​ലൈ​ൻ മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും കി​ഫ്ബി വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യാ​കാ​ത്ത​തി​നാ​ൽ ഈ ​റോ​ഡ് പി​ന്നീ​ട് അ​ലൈ​ൻ​മെ​ന്‍റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്കു​ത്താ​യ കു​ന്നി​ൻ മു​ക​ളി​ലൂ​ടെ​ക​ട​ന്നു പോ​കു​ന്ന​തി​നാ​ൽ മ​ല​മ്മോ​ര​ഹൈ​വേ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സാ​ങ്കേ​തി​ക പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ഭാ​ഗം മാ​ത്രം ഒ​ഴി​വാ​ക്കി നി​ർ​ത്തി​യി​രു​ന്ന​ത്.

ഗ്രാ​മീ​ണ​റോ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ണ​ക്ടിം​ഗ് റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ക്കാ​ൻ നേ​ര​ത്തേ തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. 3.5 മീ​റ്റ​ർ വീ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് റോ​ഡാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പു​തി​യ​താ​യി ര​ണ്ട് പാ​ല​ങ്ങ​ളും നി​ർ​മ്മി​ക്കും. പി​ടി​എ​സ്. ഹൈ​ടെ​ക് പ്രോ​ജ​ക്ട് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ക​രാ​റു​കാ​ർ.
കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​കു​ന്ന​തോ​ടെ ഒ​ട്ടേ​റെ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കും ചു​ള്ളി​യ​കം ആ​ദി​വാ​സി കോ​ള​നി, അ​ക​മ്പു​ഴ ക​ണ്ടി​ലം​പാ​റ ആ​ദി​വാ​സി കോ​ള​നി​വാ​സി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കും.

ക​ക്കാ​ടം​പൊ​യി​ലി​ന്‍റെ ടൂ​റി​സം മാ​പ്പി​ലെ പ്രാ​ധാ​ന ആ​ക​ർ​ഷ കേ​ന്ദ്ര​ങ്ങ​ളാ​യ നാ​യാ​ടം​പൊ​യി​ൽ, കു​രി​ശു​മ​ല, മേ​ട​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പം എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കും. റോ​ഡ് യാ​ഥാ​ർ​ഥ​മാ​കു​ന്ന​തോ​ടെ മ​ല​യോ​ര വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വാ​കു​മെ​ന്ന് അ​ക​മ്പു​ഴ വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ സി.​ജെ. ജോ​ൺ ചെ​റി​യാം​പു​റ​ത്ത്, സാ​ജു ജെ​യിം​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

District News

ജോ​യ് ആ​ലു​ക്കാ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോര്‍ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ എ​ക്‌​സ​ല​ന്‍​സി​ന് ത​റ​ക്ക​ല്ലി​ട്ടു

തി​രു​വ​മ്പാ​ടി : ആ​ളു​ക​ള്‍​ക്ക് ത​നി​ച്ച് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത കാ​ര്യ​ങ്ങ​ള്‍ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ നേ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. ക​ച്ച​വ​ടം എ​ളു​പ്പ​മാ​ണെ​ന്നും എ​ന്നാ​ല്‍ ചാ​രി​റ്റി വ​ള​രെ ശ്ര​മ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഹെ​ല്‍​പ്പിം​ഗ് ഹാ​ന്‍​ഡ്‌​സ് ചാ​രി​റ്റ​ബ്ള്‍ ട്ര​സ്റ്റി​നു കീ​ഴി​ല്‍ തി​രു​വ​മ്പാ​ടി ത​റി​മ​റ്റ​ത്ത് ആ​രം​ഭി​ക്കു​ന്ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ എ​ക്‌​സ​ല​ന്‍​സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ജോ​യ് ആ​ലു​ക്കാ​സ്. ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ, പി.​കെ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ പി.​കെ. അ​ഹ​മ്മ​ദ്, ഫാ​ത്തി​മ ഹെ​ല്‍​ത്ത് കെ​യ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ.​പി. ഹു​സൈ​ന്‍, മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​ര​ക്റ്റ​ര്‍ എ.​കെ ഫൈ​സ​ല്‍, വി.​പി മു​ഹ​മ്മ​ദ​ലി, എ​ന്‍.​കെ മു​ഹ​മ്മ​ദ​ലി, ഹ​സ​ന്‍ വി.​എ, ശം​സു​ദ്ദീ​ന്‍ കെ.​വി, ന​സീം ബ​ക്ക​ര്‍, ജ​മാ​ദ് ഉ​സ്മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ശി​ലാ​സ്ഥാ​പ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ സ​ന്ദേ​ശം മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ജീ​ദ് പു​ളി​ക്ക​ല്‍ വാ​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ന്‍ പ​ല്ലാ​ട്ട്, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു പൈ​മ്പി​ള്ളി​യി​ല്‍, മു​ക്കം മു​ന്‍​സി​പ്പാ​ലി​റ്റി അ​ധ്യ​ക്ഷ അ​ഡ്വ. ചാ​ന്ദി​നി, പ​ഞ്ചാ​യ​ത്തം​ഗം ബോ​സ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.​അ​പ​ക​ട​ങ്ങ​ള്‍, പ​ക്ഷാ​ഘാ​തം തു​ട​ങ്ങി​യ​വ​കൊ​ണ്ട് ശ​രീ​രം ത​ള​ര്‍​ന്ന് വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​പ്പോ​യ​വ​രെ ജീ​വി​ത​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹെ​ല്‍​പ്പി​ങ് ഹാ​ന്‍​ഡ്‌​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ആ​രം​ഭി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​ണ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫൊ​ര്‍ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ എ​ക്‌​സ​ല​ന്‍​സ് (ഐ​ആ​ര്‍​ഇ).

തി​രു​വ​മ്പാ​ടി ത​റി​മ​റ്റ​ത്തെ എ​ട്ടേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ ഏ​ക​ദേ​ശം 120 കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന സെ​ന്‍റ​റി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണം 2029ല്‍ ​പൂ​ര്‍​ത്തി​യാ​വും. വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കും അ​പ​ക​ട​ബാ​ധി​ത​ര്‍​ക്കും ദീ​ര്‍​ഘ​കാ​ല ചി​കി​ത്സ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ള്‍​ക്കും ഏ​റെ പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി.

District News

പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

കോ​ട​ഞ്ചേ​രി: പൂ​ള​പ്പാ​റ- വേ​ള​ങ്കോ​ട് റോ​ഡി​ൽ ചാ​ലി​പ്പ​ടി​യി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യി കു​ടി​വെ​ള്ളം പാ​ഴാ​വു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്ഥാ​പി​ച്ച ഇ​രു​മ്പ് പൈ​പ്പാ​ണ് തു​രു​മ്പ് പി​ടി​ച്ച് പൊ​ട്ടി ന​ശി​ച്ച നി​ല​യി​ലാ​യ​ത്. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്.

ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ് പാ​ഴാ​കു​ന്ന​ത്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ന​ൽ ക​ടു​ത്ത​തോ‌​ടെ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.
പ​ഴ​യ ഇ​രു​മ്പ് പൈ​പ്പ് മാ​റ്റി പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

കാ​ര​ശേ​രി​ക്ക് പി​ന്നാ​ലെ കൊ​ടി​യ​ത്തൂ​രി​ലും മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി മ​ര​വി​പ്പി​ച്ചു

മു​ക്കം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കേ കോ​ൺ​ഗ്ര​സി​ന് നി​ർ​ണ്ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷം.​മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് ഐ ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ളെ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള ജി​ല്ല കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ നീ​ക്ക​മാ​ണ് പ​ല മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളി​ലും വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​ക്കി​യ​ത്. എ ​ഗ്രൂ​പ്പി​ന് വ​ലി​യ സ്വാ​ധീ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഐ ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ൾ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രി​ക്കു​ന്ന​ത്.
മു​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​ക്ക് കീ​ഴി​ലു​ള്ള മു​ക്കം ന​ഗ​ര സ​ഭ, കാ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ർ, കൂ​ട​ര​ഞ്ഞി എ​ന്നീ നാ​ല് മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും എ ​ഗ്രൂ​പ്പി​നാ​യി​രു​ന്നു.

കൊ​ടി​യ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് ഹ​രി​ദാ​സ​ൻ പ​ര​പ്പി​ലി​നെ നി​യ​മി​ച്ച​ത്. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് വ​ലി​യ എ​തി​ർ​പ്പു​ണ്ടാ​വു​ക​യും പ​രാ​തി​ക​ൾ ഉ​യ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ 3 ദി​വ​സം ക​ഴി​ഞ്ഞ് 13ന് ​ക​മ്മ​റ്റി മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ കാ​ര​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മ​റ്റി​യും മ​ര​വി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച് സ​മാ​ൻ ചാ​ലു​ളി​യെ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച് 47 അം​ഗ മ​ണ്ഡ​ലം ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച​ങ്കി​ലും ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ പ്ര​സി​ഡ​ന്‍റി​നെ നി​ല​നി​ർ​ത്തി ക​മ്മ​റ്റി മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യു ​ഡി എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​മു​ൾ​പ്പെ​ടെ ഐ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക്ക് ന​ൽ​കി​യ നീ​ക്ക​മാ​ണ് കാ​ര​ശ്ശേ​രി​യി​ൽ പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്.​കൊ​ടി​യ​ത്തൂ​രി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സു​ജ ടോം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ഹ​രി​ദാ​സ​ൻ പ​ര​പ്പി​ൽ എ​ന്ന​യാ​ളെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ച​ത് .എ​ന്നാ​ൽ ഫെ​ബ്രു​വ​രി 13 നു ​മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടെ​ന്നു കാ​ണി​ച്ചാ​ണ് മ​ര​വി​ച്ച​ത് . നി​ല​വി​ൽ ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​ടി. അ​ഷ്റ​ഫി​നാ​ണ് ചു​മ​ത​ല.

മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​നീ​ർ ഗോ​ത​മ്പ റോ​ഡി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ങ്കി​ലും അ​ത് ന​ൽ​കാ​ത്ത​താ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ​ത്. നി​യ​മ സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടു​റ​പ്പോ​ടെ പ​ര​മാ​വ​ധി സീ​റ്റു​ക​ൾ നേ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ഡി​എ​ഫ് മു​ന്നേ​റു​മ്പോ​ഴാ​ണ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​ത്.

District News

കാ​ക്കി​യ​ണി​ഞ്ഞ ക​ര്‍​ഷ​ക​ന്‍

സു​ധീ​ർ കൊ​യി​ലാ​ണ്ടി

കൊയിലാണ്ടി: കാ​ക്കി​യ​ണി​ഞ്ഞ​ത് മു​ത​ൽ ജോ​ലി​ത്തി​ര​ക്കാ​ണ്, പ​ക്ഷേ, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​റാ​യ സു​രേ​ഷി​ന് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി അ​ധ്വാ​നി​ക്കാ​തെ ഉ​റ​ക്കം വ​രി​ല്ല. ന​ടു​വ​ത്തൂ​ർ സ്വ​ദേ​ശി ഒ.​കെ. സു​രേ​ഷ് എ​ന്ന കാ​ക്കി​യി​ട്ട ക​ർ​ഷ​ക​ൻ കൃ​ഷി ഭൂ​മി​യി​ൽ ത​ന്‍റെ വി​ജ​യ​ഗാ​ഥ തു​ട​രു​ക​യാ​ണ്. ബാ​ലു​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (ഡ്രൈ​വ​ർ) ആ​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​ണ്.

സീ​സ​ൺ അ​നു​സ​രി​ച്ച് പ​ച്ച​ക്ക​റി​ക​ൾ, വാ​ഴ, ഇ​ഞ്ചി,മ​ഞ്ഞ​ൾ, നെ​ല്ല്, എ​ന്നി​വ​യൊ​ക്കെ കൃ​ഷി ചെ​യ്യു​ന്നു.​ന​ല്ല വി​ള​വ് ല​ഭി​ക്കു​ന്ന​തി​നൊ​പ്പം ഏ​റെ ഇ​ഷ്ട​മു​ള്ള കൃ​ഷി ന​ല്ല രീ​തി​യി​ല്‍ ന​ട​ക്കു​ന്ന സം​തൃ​പ്തി​യി​ലാ​ണ് സു​രേ​ഷ്. സ​ഹ പ്ര​വ​ര്‍​ത്ത​ക​രു​ടെ പൂ​ര്‍​ണ പി​ന്തു​ണ സു​രേ​ഷി​നു​ണ്ട്. വി​ള​വെ​ടു​പ്പി​നും മ​റ്റും മേ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് എ​ത്താ​റു​ള്ള​ത്.

ഓ​ണ​ക്കാ​ല​ത്ത് ചെ​ണ്ടു​മ​ല്ലി, ഇ​ത്ത​വ​ണ പൈ​നാ​പ്പി​ള്‍

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓ​ണ​ക്കാ​ല​ത്ത് 50 സെ​ന്‍റ് സ്ഥ​ല​ത്ത് ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്ത​ത് വി​ജ​യ​മാ​യി. ഇ​ത്ത​വ​ണ അ​ദ്ദേ​ഹം ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്തു​ള്ള പൈ​നാ​പ്പി​ൾ കൃ​ഷി​യു​ടെ പ​രി​പാ​ല​ന​ത്തി​ലാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വ​യ​ൽ ഭാ​ഗ​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്താ​യി​രു​ന്നു കൃ​ഷി ചെ​യ്തു കൊ​ണ്ടി​രു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ഒ​റോ​ക്കു​ന്ന് മ​ല​യി​ൽ കാ​ടു​മൂ​ടി കി​ട​ന്ന ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം വെ​ട്ടി​ത്തെ​ളി​ച്ച് കൃ​ഷി​നി​ലം ഒ​രു​ക്കി. കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളോ​ട് പ​ട വെ​ട്ടി​യാ​ണ് സു​രേ​ഷ് കൃ​ഷി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. കാ​ർ​ഷി​ക ക്ലാ​സു​ക​ളും എ​ടു​ക്കു​ന്നു.2021 വ​ർ​ഷ​ത്തെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ജൈ​വ​ക​ർ​ഷ​ക​നു​ള്ള ജി​ല്ലാ​ത​ല അ​വാ​ർ​ഡ്, 2025 വ​ർ​ഷ​ത്തെ അ​ക്ഷ​യ​ശ്രീ അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും സു​രേ​ഷി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

സാ​ഹി​ത്യ​വും

സാ​ഹി​ത്യ​രം​ഗ​ത്തും സ​ജീ​വ​മാ​ണ് സു​രേ​ഷ്. സു​രേ​ഷ് എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ര​ണ്ട് ല​ഹ​രി വി​രു​ദ്ധ മ്യൂ​സി​ക്ക​ൽ ആ​ൽ​ബ​ങ്ങ​ൾ ഇ​തി​നോ​ട​കം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. ഈ ​ര​ണ്ട് ല​ഹ​രി വി​രു​ദ്ധ ആ​ൽ​ബ​ങ്ങ​ൾ​ക്കും ഇ​തി​നോ​ട​കം പ​ത്തോ​ളം അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു ക​ഴി​ഞ്ഞു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന സം​സ്കാ​ര​സാ​ഹി​തി ആ​ൽ​ബം ഫെ​സ്റ്റി​വ​ലി​ൽ "നേ​ര് 'എ​ന്ന ആ​ൽ​ബ​ത്തി​ന് സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡ് ല​ഭി​ച്ചു.

ഫെ​ബ്രു​വ​രി 17ന് ​കോ​ട്ട​യ​ത്ത് അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ക്കും. ഇ​തോ​ടൊ​പ്പം 15 ഓ​ളം ക​വി​ത​ക​ളും മൂ​ന്ന് നാ​ട​ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​കു​ടും​ബ​ത്തി​ന്‍റെ സ​ജീ​വ പി​ന്തു​ണ​യാ​ണ് സു​രേ​ഷി​ന്‍റെ കൃ​ഷി​യി​ലെ വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​നം.​ഭാ​ര്യ ശോ​ഭ. മ​ക്ക​ളാ​യ സൂ​ര്യ​പ്ര​ഭ, സൂ​ര്യ​ന​ന്ദ, അ​നു​ജ​ൻ ഒ.​കെ. സ​തീ​ഷ്. ഭാ​ര്യാ സ​ഹോ​ദ​രി ബീ​ന എ​ന്നി​വ​രും സ​ഹാ​യ​ത്തി​നാ​യി ഒ​പ്പ​മു​ണ്ട്. ഫോൺ: 9447414977

District News

മ​ല​യോ​ര ഹൈ​വേ​യു​ടെ ത​ല​യാ​ട് റീ​ച്ചി​ന്‍റെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

ത​ല​യാ​ട്: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വേ​കി ത​ല​യാ​ട് മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. ര​ണ്ടു വ​ലി​യ വ​ള​വു​ക​ളി​ൽ ടാ​റിം​ഗ് ഒ​ഴി​വാ​ക്കി.
ക​ട്ട വി​രി​ക്ക​ൽ പ്ര​വൃ​ത്തി ക​ഴി​ഞ്ഞാ​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന.​ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, മു​ള്ള​മ്പാ​റ, വ​യ​ലാ​ട്, ക​ക്ക​യം ഡാം,​തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​ണി​ത്.

ഗ​താ​ഗ​തം കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​വും സു​ഗ​മ​വും ആ​കു​ന്ന​തോ​ടെ ഈ ​ഭാ​ഗ​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള വി​ക​സ​ന സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​രു​പ​ത്തി​യാ​റാം മൈ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ പ്ര​വൃ​ത്തി വൈ​കു​ന്ന​തി​നു കാ​ര​ണ​മാ​യി​രു​ന്നു.​

പി​ന്നീ​ട് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കി. 9.9 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ത​ല​യാ​ട് – മ​ല​പ്പു​റം റീ​ച്ചി​ന് 57.95 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 12 മീ​റ്റ​ർ വീ​തി​യി​ലാ​ണ് ഹൈ​വേ നി​ർ​മാ​ണം.

District News

വ​ട​ക​ര​ക്കാ​ർ ചോ​ദി​ക്കു​ന്നു; ദു​രി​ത​യാ​ത്ര​ക്ക് എ​ന്ന് അ​റു​തി​യാ​വും?

വ​ട​ക​ര: ഏ​റെ കാ​ല​മാ​യി വ​ട​ക​ര​യി​ലെ​ത്തു​ന്ന​വ​രും വ​ട​ക​ര​ക്കാ​രും ചോ​ദി​ക്കു​ന്നൊ​രു ചോ​ദ്യ​മാ​ണി​ത്, ഈ ​ദു​രി​ത​യാ​ത്ര​ക്കു മോ​ച​ന​മി​ല്ലേ? വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന ജോ​ലി വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ​യും കാ​ല്‍​ന​ട​ക്കാ​രു​ടെ​യും ക്ഷ​മ പ​രി​ശോ​ധി​ക്കും വി​ധം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. മി​ക്ക ജി​ല്ല​ക​ളി​ലും ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി റോ​ഡ് തു​റ​ന്ന് കൊ​ടു​ത്തും ടോ​ള്‍ പി​രി​വ് തു​ട​ങ്ങി​യും കാ​ര്യ​ങ്ങ​ള്‍ മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ തീ​രാ​ശാ​പ​ത്തി​ലാ​ണ് വ​ട​ക​ര.

ഏ​ത് നേ​ര​ത്തും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര കാ​ണാം. വൈ​കു​ന്നേ​ര​മാ​കു​മ്പോ​ഴേ​ക്കും സ്ഥി​തി ദ​യ​നീ​യ​മാ​കും. ത​ല​ങ്ങും വി​ല​ങ്ങു​മെ​ന്ന മ​ട്ടി​ല്‍ ലോ​റി​ക​ളും ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളും കി​ട്ടാ​വു​ന്ന മാ​ര്‍​ഗ​ത്തി​ലൂ​ടെ നീ​ങ്ങു​ന്നു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ കു​തി​പ്പി​ല്‍ ചെ​റു വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ പ​രു​ങ്ങ​ലി​ലാ​ണ്. യാ​ത്ര അ​സ​ഹ്യ​മാ​ക്കു​ന്ന സ​ര്‍​വീ​സ് റോ​ഡും അ​തി​ന്‍റെ ഓ​ര​ത്തു​ള്ള ഇ​ട​ക്കി​ടെ പൊ​ട്ടു​ന്ന സ്ലാ​ബു​ക​ളും ചെ​റു വാ​ഹ​ന​ങ്ങ​ള്‍​ക്ക​ട​ക്കം ഭീ​ഷ​ണി​യാ​ണ്.

അ​പ്ര​തീ​ക്ഷി​ത​മാ​യ ഗ​താ​ഗ​ത കു​രു​ക്കും ഇ​ട​ക്കി​ടെ​യു​ള്ള ദി​ശാ​മാ​റ്റ​വും കൊ​ണ്ട് പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ആ​ളു​ക​ള്‍. ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള ആ​ശ ഹോ​സ്പി​റ്റ​ലി​ല്‍ പോ​കേ​ണ്ട​വ​രും അ​ട​ക്കാ​ത്തെ​രു, പ​ഴ​ങ്കാ​വ്, നാ​രാ​യ​ണ ന​ഗ​രം ജം​ഗ്ഷ​നി​ലൂ​ടെ പോ​കേ​ണ്ട​വ​രും ഏ​റെ നേ​രം റോ​ഡി​ല്‍ കു​ടു​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. ആം​ബു​ല​ന്‍​സ് പോ​ലും തി​ര​ക്കി​ല്‍ അ​ക​പ്പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണ്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പോ​ലീ​സു​കാ​ര്‍ ഇ​ല്ലാ​ത്ത​തും പ്ര​ശ്‌​നം വ​ഷ​ളാ​ക്കു​ന്നു.

ചെ​റി​യ ഭാ​ഗ​ത്ത് മാ​ത്രം ഉ​യ​ര​പ്പാ​ത​യും ബാ​ക്കി​യു​ള്ളി​ട​ത്ത് മ​ണ്ണി​ട്ട് നി​ക​ത്തി​യു​ള്ള റോ​ഡു​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്. ന​ഗ​ര​ഹൃ​ദ​യ​ഭാ​ഗ​ത്ത് പൂ​ര്‍​ണ​മാ​യും ഉ​യ​ര​പ്പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്നു. മ​ണ്ണി​ട്ടു​യ​ര്‍​ത്തി​യു​ള്ള റോ​ഡ് പ​ണി​യും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ഭാ​ഗ​ത്തെ ജോ​ലി എ​ന്ന് പൂ​ര്‍​ത്തി​യാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ഇ​തി​ന്‍റെ ദു​രി​തം പേ​റു​ക​യാ​ണ് യാ​ത്ര​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും.

 

District News

ഫ​ണ്ടു​ണ്ട്, പ​ക്ഷെ കെ​ട്ടി​ട​മാ​യി​ല്ല : പു​തി​യ​ങ്ങാ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യുന്നവർക്ക് ‘ഭ‍യം'

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഹൈ​ടെ​ക് പ​ദ​വി​യി​ലേ​ക്ക് കു​തി​ക്കു​മ്പോ​ഴും കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ അ​വ​സ്ഥ ദ​യ​നീ​യ​മാ​യി തു​ട​രു​ന്നു. എ​ലി​യു​ടെ​യും മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ​യും ശ​ല്യം കാ​ര​ണം ഭീ​തി​യോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

ഇ​ടു​ങ്ങി​യ മു​റി​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ​യാ​ണ് ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ല​ക്കു​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നാ​യി കോ​ർ​പ​റേ​ഷ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് 2020 മു​ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. അ​തി​നു​മു​മ്പ് പ​ല​യി​ട​ങ്ങ​ളി​ലാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​നാ​യി അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​മാ​ണ് കോ​ർ​പ​റേ​ഷ​ൻ റ​വ​ന്യൂ വ​കു​പ്പി​ന് വി​ട്ടു​ന​ൽ​കി​യ​ത്. തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി അ​തേ സ്ഥ​ല​ത്ത് വേ​ണം പു​തി​യ ഓ​ഫീ​സ് നി​ർ​മി​ക്കാ​ൻ.

എ​ന്നാ​ൽ ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റാ​ൻ ഇ​തു​വ​രെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. മ​ഴ​ക്കാ​ല​മാ​യാ​ൽ ടാ​ർ​പോ​ളി​ൻ വി​രി​ച്ച മേ​ൽ​ക്കൂ​ര​യി​ലൂ​ടെ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങു​ന്ന​തും ഫ​യ​ലു​ക​ൾ ന​ശി​ക്കാ​നി​ട​യാ​ക്കു​ന്ന​തും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്.​പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി എ​ത്ര​യും വേ​ഗം ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​വ​ശ്യം.

District News

ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്ത് ര​ണ്ടാ​യി​രം കോ​ടി​യു​ടെ പ​ദ്ധ​തി

കോ​ഴി​ക്കോ​ട്:​ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തി​ന്‍റെ മു​ഖം മാ​റ്റാ​ന്‍​പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. പൊ​തു–​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത മാ​തൃ​ക​യി​ൽ തു​റ​മു​ഖ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള 2,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി.

രാ​ജ്യ​ത്തെ ആ​ദ്യ ഡീ​പ് വാ​ട്ട​ർ ട്രാ​ൻ​ഷി​പ്മെ​ന്‍റ് തു​റ​മു​ഖ​മാ​യ വി​ഴി​ഞ്ഞ​ത്തി​ന് സ​മാ​ന​മാ​യി വ​ൻ​കി​ട വി​ദേ​ശ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ൾ അ​ടു​പ്പി​ക്കാ​ൻ ക​ഴി​യാ​വു​ന്ന വി​ധം തു​റ​മു​ഖ വാ​ർ​ഫും ക​പ്പ​ൽ ചാ​ലും ആ​ഴം കൂ​ട്ടു​ന്ന​തി​നൊ​പ്പം അ​ന്താ​രാ​ഷ്ട്ര ഷി​പ്പിം​ഗ് പാ​ത​യോ​ട്‌ കൂ​ട്ടി​യി​ണ​ക്കി സ​മു​ദ്ര ലോ​ജി​സ്റ്റി​ക്കി​ലും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ലും വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​തു​റ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

തു​റ​മു​ഖ വി​ക​സ​നം കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ളും അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളും വ​രു​ന്ന​തോ​ടെ വ​ൻ​തോ​തി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്ക​പ്പെ​ടും. പു​തി​യ തു​റ​മു​ഖ വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം നേ​ര​ത്തെ പൂ​ർ​ത്തി​യാ​യി.

സെ​പ്റ്റം​ബ​റി​ല്‍ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യി​രു​ന്നു. ബേ​പ്പൂ​ർ തു​റ​മു​ഖ വി​ക​സ​നം സാ​ധ്യ​മാ​യാ​ൽ മം​ഗ​ളൂ​രു, ഗു​ജ​റാ​ത്ത് മു​ദ്രാ പോ​ർ​ട്ടു​ക​ളു​മാ​യും കൂ​ട്ടി​യി​ണ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് സാ​ധ്യ​ത​യേ​റെ​യാ​ണ്.

വി​ഴി​ഞ്ഞം, കൊ​ല്ലം, ബേ​പ്പൂ​ർ തു​റ​മു​ഖ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യു​ള്ള വി​ക​സ​നം സം​സ്ഥാ​ന​ത്ത് വ​ൻ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കും. ക്രൂ​സ് ക​പ്പ​ൽ സ​ർ​വീ​സും ആ​രം​ഭി​ക്കാ​നി​രി​ക്കെ ബേ​പ്പൂ​ർ ഭാ​വി​യി​ൽ ഒ​രു പോ​ർ​ട്ട് സി​റ്റി​യാ​യി മാ​റു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

District News

പൂ​ള​ക്ക​ട​വ് പാ​ലം നി​ർ​മാ​ണം നി​ർ​ത്തി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

കോ​ഴി​ക്കോ​ട്: പൂ​ള​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ച്ച അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ചേ​ള​ന്നൂ​ർ​വ​രെ ഏ​റ്റ​വും കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ യാ​ത്ര​ചെ​യ്യാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന വാ​ഹ​ന ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ല​മാ​ണ് അ​ധി​കൃ​ത​രു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും അ​നാ​സ്ഥ​മൂ​ലം മു​ട​ങ്ങി ക്കി​ട​ക്കു​ന്ന​ത്.​അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രേ 16-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വെ​ള്ളി​മാ​ട് കു​ന്ന് ജം​ഗ്ഷ​നി​ല്‍ നി​ന്നും പ്ര​തി​ഷേ​ധ ജാ​ഥ സം​ഘ​ടി​പ്പി​ക്കും.​

പ​റ​മ്പി​ൽ ബ​സാ​റി​ൽ സ​മാ​പി​ക്കു​ന്ന ജാ​ഥ​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ, കെ. ​ജ​യ​ന്ത് , ജ​ന​പ്ര​ധി​നി​ധി​ക​ൾ തു​ട​ങ്ങി രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

District News

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പീ​ഡ​നം; പ്ര​തി​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ

നാ​ദാ​പു​രം: ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും, പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പേ​രാ​മ്പ്ര ക​ൽ​പ്പ​ത്തൂ​ർ സ്വ​ദേ​ശി ത​ട്ടാ​ൻ​ക​ണ്ടി ഉ​ന്ന​തി​യി​ലെ ദാ​മോ​ദ​ര​ൻ (62) നെ​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ ജ​ഡ്ജ് ദേ​വ​ൻ കെ. ​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്.

ആ​റ് വ​ർ​ഷം ക​ഠി​ന ത​ട​വും പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് ശി​ക്ഷ. വി​വാ​ഹ വീ​ട്ടി​ൽ വ​ച്ച് പ്ര​തി വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന വി​വ​രം വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ അ​ധ്യാ​പി​ക​യെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പേ​രാ​മ്പ്ര പോ​ലീ​സി​ൽ വി​വ​രം കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

എ​സ്ഐ കെ. ​സ​ജി അ​ഗ​സ്റ്റി​ൻ, എ​എ​സ്ഐ സി. ​ശ്രീ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കേ​സി​ൽ ഒ​ന്പ​ത് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 14 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

 

District News

യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; കാ​ർ ഇ​ടി​ച്ച് ത​ക​ർ​ത്തു, വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ന് തീ​യി​ട്ടു

താ​മ​ര​ശേ​രി: വെ​ളി​മ​ണ്ണ​യി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ പി​ക്ക​പ്പ് വാ​ൻ ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് ത​ക​ർ​ക്കു​ക​യും വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ന് തീ​യി​ടു​ക​യും ചെ​യ്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു സം​ഭ​വം. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട പി​ക്ക​പ്പ് വാ​ൻ എ​ടു​ത്ത് വെ​ളി​മ​ണ്ണ​യി​ൽ എ​ത്തി​യ പ്ര​തി കാ​ർ ഇ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

അ​വി​ടെ നി​ന്നും ക​ട​ന്ന പ്ര​തി സ​മീ​പ​ത്തെ വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ന് തീ​യി​ട്ടു. സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്നും ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഓ​മ​ശേ​രി മ​ങ്ങാ​ടു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ എ​ത്തി​യ പ്ര​തി പി​ക്ക​പ്പി​ന്‍റെ ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പ​റ​മ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു പി​ക്ക​പ്പ് എ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പെ​ട്രോ​ൾ പ​മ്പി​ലെ സി​സി​ടി​വി​യി​ൽ പ്ര​തി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ആ​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി താ​മ​ര​ശേ​രി പോ​ലീ​സ് പ​റ​ഞ്ഞു.

 

District News

മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും കൗ​ണ്‍​സി​ലിം​ഗ് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും കൗ​ണ്‍​സി​ലിം​ഗ് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കു​ട്ടി​ക​ളു​ടെ മ​ന:​ശാ​സ്ത്ര​ത്തി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ഘ​ട്ടം​ഘ​ട്ട​മാ​യി പ​രി​ശീ​ല​നം ന​ൽ​കി ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. മ​നോ​ജ്കു​മാ​ർ അം​ഗ​ങ്ങ​ളാ​യ പി.​ഷാ​ജേ​ഷ് ഭാ​സ്ക​ർ, മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഫു​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി എം​ജെ​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ മ​ര​ണ​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച മാ​ധ്യ​മ​വാ​ർ​ത്ത​യെ​തു​ട​ർ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കൗ​മാ​ര​ക്കാ​രു​ടെ സം​ഘ​ർ​ഷ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് സ്വ​മേ​ധ​യാ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണം. ഒ​പ്പം ബാ​ല​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം.

ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യും വേ​ണം. കൗ​മാ​ര​ക്കാ​രെ ക​ലാ, കാ​യി​ക, സാ​ഹി​ത്യ, സം​ഗീ​ത, നാ​ട​ക, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി ഇ​ട​പെ​ടു​ത്ത​ണം. ഇ​വ​രെ സാ​മൂ​ഹി​ക സേ​വ​ന​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്താ​ൻ ക്ല​ബ്ബു​ക​ളും പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളും രൂ​പീ​ക​രി​ക്കു​ക​യും നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വേ​ണം.

ഇ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റു​ക​ൾ, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വ്വീ​സ​സ് അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന് ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദ്ദേ​ശി​ച്ചു.

District News

കോ​ര​പ്പു​ഴ ഡ്ര​ഡ്ജിം​ഗ് : ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ന് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കും

കോ​ഴി​ക്കോ​ട്: കോ​ര​പ്പു​ഴ​യി​ല്‍ ഡ്ര​ഡ്ജിം​ഗ് പു​ന​രാ​രം​ഭി​ച്ച​തി​നെ​തി​രെ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളി​ല്‍​നി​ന്നും നാ​ട്ടു​കാ​രി​ല്‍​നി​ന്നും എ​തി​ര്‍​പ്പു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

ഡ്ര​ഡ്ജിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്താ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കാ​നും ഫെ​ബ്രു​വ​രി 21ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും മ​ന്ത്രി ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​ത് വ​രെ പ്ര​വൃ​ത്തി നി​ര്‍​ത്തി​വെ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ഇ​ല്ലെ​ന്ന് കാ​ണി​ച്ച് സ്ഥാ​പി​ച്ച ബോ​ര്‍​ഡ് ഉ​ട​ന്‍ നീ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

അ​മി​ത​മാ​യി മ​ണ​ല്‍ നീ​ക്ക​ല്‍, രാ​ത്രി മ​ണ​ല്‍ കൊ​ണ്ടു​പോ​ക​ല്‍, ച​ളി നീ​ക്കം ചെ​യ്യാ​തി​രി​ക്ക​ല്‍, ച​ളി പ്ര​ദേ​ശ​ത്തു​ത​ന്നെ കു​ഴി​ച്ചു​മൂ​ട​ല്‍, പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ളം വ​റ്റ​ല്‍, ഉ​പ്പു​വെ​ള്ളം രൂ​പ​പ്പെ​ട​ല്‍ തു​ട​ങ്ങി​യ ആ​ശ​ങ്ക​ക​ള്‍ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും കൗ​ണ്‍​സി​ല​ര്‍​മാ​രും യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തെ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാ​ന്‍ കോ​ര​പ്പു​ഴ മു​ത​ല്‍ അ​ഴി​മു​ഖം വ​രെ അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ല്‍, മ​ണ​ല്‍ എ​ന്നി​വ നീ​ക്കം ചെ​യ്ത് കോ​ര​പ്പു​ഴ​ക്ക് ആ​ഴം കൂ​ട്ടു​ന്ന ഡ്ര​ഡ്ജിം​ഗ് 2022ലാ​ണ് ആ​രം​ഭി​ച്ച​ത്. സ​മു​ദ്ര നി​ര​പ്പി​ല്‍​നി​ന്ന് മൂ​ന്ന​ര മീ​റ്റ​ര്‍ ആ​ഴ​ത്തി​ലും 100-140 മീ​റ്റ​ര്‍ വീ​തി​യി​ലും അ​ഴി​മു​ഖ​ത്തു​നി​ന്ന് കി​ഴ​ക്കോ​ട്ട് 1600 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​മാ​ണ്ഡ്ര​ഡ്ജിം​ഗ് ന​ട​ത്തു​ന്ന​ത്. മ​ഴ ആ​രം​ഭി​ക്കു​ന്ന​ത് വ​രെ ഡ്ര​ഡ്ജിം​ഗ് ന​ട​ന്നി​രു​ന്നു.

അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ല്‍ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ച​തോ​ടെ നാ​ട്ടു​കാ​രും വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും തീ​ര​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ളും എ​തി​ര്‍​പ്പ് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.​യോ​ഗ​ത്തി​ല്‍ അ​സി. ക​ള​ക്ട​ര്‍ ഡോ. ​എ​സ്. മോ​ഹ​ന​പ്രി​യ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു

മു​ക്കം: സി. ​മോ​യി​ൻ​കു​ട്ടി അ​നു​വ​ദി​ച്ച ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജും, ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജും സ്വ​കാ​ര്യ ട്ര​സ്റ്റി​ന് വേ​ണ്ടി ഇ​ല്ലാ​യ്മ ചെ​യ്ത ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

എം​എ​ൽ​എ ഓ​ഫീ​സി​ന് സ​മീ​പം മാ​ർ​ച്ച് ബാ​രി​ക്കേ​ഡ് വ​ച്ച് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ൽ ക​യ​റി​യെ​ങ്കി​ലും പോ​ലീ​സ് സം​യ​മ​നം പാ​ലി​ച്ചു. തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന ശേ​ഷം നേ​താ​ക്ക​ൾ പി​രി​ഞ്ഞു പോ​യ​തോ​ടെ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ത് സം​ഘ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​യി. മാ​ർ​ച്ച് യൂ​ത്ത് ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ മി​സ് ഹ​ബ് കീ​ഴ​രി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള സ്വ​കാ​ര്യ ട്ര​സ്റ്റി​ന് വേ​ണ്ടി പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് എം​എ​ൽ​എ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ര​വ​ധി യു​വ​ജ​ന സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ എം​എ​ൽ​എ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് നി​ൽ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഷു​ഹൈ​ബ് മ​ലോ​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

District News

ജി​ല്ല​യി​ലെ വി​വി​ധ റോ​ഡു​ക​ള്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

ഉദ്ഘാടനം ചെയ്തത് ഓൺലൈനായി

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ ബാ​ലു​ശ്ശേ​രി -കു​റു​മ്പൊ​യി​ല്‍ -വ​യ​ല​ട- ത​ല​യാ​ട് റോ​ഡ്, കു​ന്ന​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ പ​ന്തീ​രാ​ങ്കാ​വ്-​മ​ണ​ക്ക​ട​വ് റോ​ഡ്, പൂ​വാ​ട്ടു​പ​റ​മ്പ്-​കോ​ട്ടാ​യി​ത്താ​ഴം റോ​ഡ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് -കു​റ്റി​ക്കാ​ട്ടൂ​ര്‍ റോ​ഡ്, കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ കാ​പ്പാ​ട് -തു​ഷാ​ര​ഗി​രി- അ​ടി​വാ​രം റോ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​നാ​യി.

8.8 കോ​ടി ചെ​ല​വി​ലാ​ണ് ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ബാ​ലു​ശ്ശേ​രി-​കു​റു​മ്പൊ​യി​ല്‍ -വ​യ​ല​ട -ത​ല​യാ​ട് റോ​ഡ് ന​വീ​ക​രി​ച്ച​ത്. 5.3 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ അ​ഞ്ച് മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ബി ​എം ആ​ന്‍​ഡ് ബി ​സി നി​ല​വാ​ര​ത്തി​ല്‍ ഒ​ന്പ​ത് ക​ലു​ങ്കു​ക​ള്‍, 1570 മീ​റ്റ​ര്‍ ദൂ​രം ഓ​വു​ചാ​ല്‍, ഐ​റി​ഷ് കോ​ണ്‍​ക്രീ​റ്റ് എ​ന്നി​വ​യോ​ടെ​യാ​ണ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​യ റോ​ഡ് മാ​ര്‍​ക്കി​ങ്, സു​ര​ക്ഷ ബോ​ര്‍​ഡ്, റോ​ഡ് സ്റ്റ​ഡ്, ക്രാ​ഷ് ബാ​രി​യ​റു​ക​ള്‍ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കു​റു​മ്പൊ​യി​ല്‍ അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ഡ്വ. കെ ​എം സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ല്‍ കു​റു​മ്പൊ​യി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ ​കെ ബാ​ബു, പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ. ​എം. ബി​ന്ദു, വി. ​വി. നൗ​ഫ​ല്‍, പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ഐ.​കെ. മി​ഥു​ന്‍, അ​സി. എ​ന്‍​ജി​നീ​യ​ര്‍ ഷ​നോ​ജ്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച മൂ​ന്ന് റോ​ഡു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച​ത്. 1.75 കോ​ടി രൂ​പ ചെ​ല​വി​ല്‍ ന​വീ​ക​രി​ച്ച പ​ന്തീ​രാ​ങ്കാ​വ്-​മ​ണ​ക്ക​ട​വ് റോ​ഡ്, പൂ​വാ​ട്ടു​പ​റ​മ്പ്-​കോ​ട്ടാ​യി​ത്താ​ഴം റോ​ഡ് (3 കോ​ടി) മെ​ഡി​ക്ക​ല്‍ കോ​ള​ജ് -കു​റ്റി​ക്കാ​ട്ടൂ​ര്‍ റോ​ഡ് (4 കോ​ടി) എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ളാ​ണ് നി​ര്‍​വ്വ​ഹി​ച്ച​ത്.

പൂ​വാ​ട്ടു​പ​റ​മ്പ് അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പി.​ടി.​എ റ​ഹീം എം​എ​ല്‍​എ ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. പെ​രു​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​വി ജാ​ഫ​ര്‍, പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി രാ​ജ​ന്‍, ബ്ലോ​ക്ക് മെ​മ്പ​ര്‍ കെ.​എം സി​ന്ധു, പെ​രു​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ പി.​ജി അ​നൂ​പ്, പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജി പു​ത്ത​ല​ത്ത്, ഷാ​ജി പ​ന​ങ്ങാ​വി​ല്‍, പൊ​തു​മ​രാ​മ​ത്ത് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ പി.​കെ ഹാ​ഷിം, അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ പി.​കെ ര​ഞ്ജി, അ​സി. എ​ഞ്ചി​നീ​യ​ര്‍ ഷി​ജി​ത്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

കാ​പ്പാ​ട് -തു​ഷാ​ര​ഗി​രി-​അ​ടി​വാ​രം റോ​ന്‍​ഡി​ന്‍റെ ഓ​മ​ശ്ശേ​രി -കോ​ട​ഞ്ചേ​രി ടൗ​ണു​ക​ള്‍​ക്കി​ട​യി​ലു​ള്ള അ​മ്പ​ല​ത്തി​ങ്ങ​ല്‍, വേ​ന​പ്പാ​റ, പെ​രി​വി​ല്ലി, കാ​പ്പാ​ട്ടു​മ്മ​ല എ​ന്നീ സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള 3.5 കി.​മീ ദൂ​ര​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ശി​ലാ​ഫ​ല​കം എം ​കെ മു​നീ​ര്‍ എം ​എ​ല്‍ എ ​അ​നാ​ച്ഛാ​ദ​നം ചെ​യ്തു. സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച 6.56 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കി​യ​ത്.

യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് ഉ​യ​ര്‍​ത്തി സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ നി​ര്‍​മി​ക്കു​ക​യും പ​ത്ത് ക​ലു​ങ്കു​ക​ളും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ശ​രാ​ശ​രി 5.50 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ബി ​എം ആ​ന്‍​ഡ് ബി ​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ച്ച റോ​ഡി​ല്‍ സു​ര​ക്ഷ​ക്കാ​യി റോ​ഡ് മാ​ര്‍​ക്കി​ങ്ങു​ക​ള്‍, സൈ​ന്‍ ബോ​ര്‍​ഡു​ക​ള്‍, റോ​ഡ് സ്റ്റ​ഡു​ക​ള്‍, ക്രാ​ഷ് ബാ​രി​യ​റു​ക​ള്‍ എ​ന്നി​വ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത്, ഓ​മ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​ദ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗം​ഗാ​ധ​ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷാ​ഹി​ന റ​ഹ്‌​മ​ത്ത്, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം ​എം രാ​ധാ​മ​ണി, പി.​വി. സാ​ദി​ഖ്, പി​ഡ​ബ്ല്യൂ​ഡി അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ പി.​പി. അ​ബ്ദു​ല്‍ സ​ത്താ​ര്‍,അ​സി. എ​ന്‍​ജി​നീ​യ​ര്‍ അ​ഖി​ല്‍ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

 

District News

തി​രു​നാ​ൾ മഹോത്സവം

ക​ല്ലാ​യി വിശുദ്ധ പാട്രിക് പ​ള്ളി

ക​ല്ലാ​യി: വി​ശു​ദ്ധ പാ​ട്രി​ക്കി​ന്‍റെ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ ആ​രം​ഭി​ച്ചു. 16ന് ​സ​മാ​പി​ക്കും. വി​കാ​രി ഫാ. ​ആ​ന്‍റ​ണി പാ​ല്യ​ത്ത​റ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി. 14ന് ​വൈ​കു​ന്നേ​രം 5.30ന് ​കു​ര്‍​ബാ​ന​ക്ക് കോ​ഴി​ക്കോ​ട് അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജെ​ന്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 15ന് ​രാ​വി​ലെ 10ന് ​കു​ര്‍​ബാ​ന-​ഫാ. ആ​ല്‍​ഫ്ര​ഡ് വ​ട​ക്കേ​തു​ണ്ടി​ല്‍.

പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​താ പ​ള്ളി

പെ​രു​വ​ണ്ണാ​മൂ​ഴി: പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​യാ​യ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സീ​ന്‍റെ​യും മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ളാ​ഘോ​ഷം ഇ​ന്ന് തു​ട​ങ്ങും.

വൈ​കീ​ട്ട് 4.45 ന് ​വി​കാ​രി ഫാ. ​അ​ബ്രാ​ഹം വ​ള്ളോ​പ്പി​ള്ളി കൊ​ടി ഉ​യ​ർ​ത്തും. തു​ട​ർ​ന്നു പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, രൂ​പ​ത​യി​ലെ ന​വ വൈ​ദീ​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി, ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്ക​ൽ, മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, സാ​രി ലേ​ലം, രാ​ത്രി 7.30 ന് ​കോ​ഴി​ക്കോ​ട് എം.​റ്റി. ക്രി​യേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ എ​ന്നി​വ ന​ട​ക്കും. നാ​ളെ രാ​വി​ലെ 7 ന് ​ദി​വ്യ​ബ​ലി. വൈ​കീ​ട്ട് 5 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന.

കാ​ർ​മി​ക​ൻ ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ (റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ രാ​ഷ്ട്ര​ദീ​പി​ക, കോ​ഴി​ക്കോ​ട്). 6.45 ന് ​ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, വ​ച​ന സ​ന്ദേ​ശം, സ​മാ​പ​നാ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ, നേ​ർ​ച്ച ഭ​ക്ഷ​ണം. സ​മാ​പ​ന ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി. 9. 30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. കാ​ർ​മി​ക​ൻ ഫാ.​ജോ​ബി​ൻ തെ​ക്കേ​ക്ക​ര​മ​റ്റ​ത്തി​ൽ (രൂ​പ​താ ഡ​യ​റ​ക്ട​ർ കെ​സി​വൈ​എം). തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, സാ​രി​ലേ​ലം, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.

പൊ​യി​ലോം​ചാ​ല്‍ സെ​ന്‍റ് ജൂ​ഡ് പള്ളി

പൊ​യി​ലോം ചാ​ല്‍: പൊ​യി​ലോം​ചാ​ല്‍ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക സ്ഥാ​പ​ന​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൂ​ദ്ദാ​ശി​ഹാ​യു​ടെ തി​രു​നാ​ളും പ​രി​ശു​ദ്ധ​ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യ​നോ​സി​ന്‍റെ​യും ഓ​ര്‍​മ​തി​രു​നാ​ളും ഇ​ന്നു​മു​ത​ല്‍ 15 വ​രെ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​കൊ​ടി​യേ​റ്റ് ന​ട​ക്കും.​ശ​നി​യും ഞാ​യ​റും നേ​ര്‍​ച​കാ​ഴ്ച​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

District News

വോ​ട്ടേ​ഴ്‌​സ് ദി​നാ​ച​ര​ണം : കോ​ഴി​ക്കോ​ട് ക​ള​ക്ട​ര്‍ മി​ക​ച്ച ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

കോ​ഴി​ക്കോ​ട്: ദേ​ശീ​യ വോ​ട്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച കോ​ള​ജു​ക​ള്‍, ബി​എ​ല്‍​ഒ​മാ​ര്‍, ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കു​ള്ള ജി​ല്ലാ​ത​ല അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ മി​ക​ച്ച ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ്, ഇ​എ​ല്‍​സി കോ ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​നി​ജീ​ഷ് ആ​ന​ന്ദ്, ബി​എ​ല്‍​ഒ കെ.​എം. രാ​ജേ​ഷ്, ഇ.​എ​ല്‍.​സി അം​ബാ​സ​ഡ​ര്‍ പി.​ജി. ആ​കാ​ശ്, ഇ.​എ​ല്‍.​സി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ് തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

ജി​ല്ല​യി​ലെ മി​ക​ച്ച ബി.​എ​ല്‍.​ഒ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​ഫീ​സ (കൊ​യി​ലാ​ണ്ടി), താ​പ്പ​ന്‍ സി. ​തോ​മ​സ് (നാ​ദാ​പു​രം), അ​ബ്ദു​സ​ലീം (കോ​ഴി​ക്കോ​ട് സൗ​ത്ത്), പി. ​ധ​ന​രാ​ജ് (കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്), കെ.​എം. രാ​ജേ​ഷ് (കു​ന്ദ​മം​ഗ​ലം), എ​സ്.​വി. ശു​ഹ​ന (വ​ട​ക​ര), എം.​കെ. സു​രേ​ഷ് (കു​റ്റ്യാ​ടി), പി.​കെ. ജി​ഷ്ന (എ​ല​ത്തൂ​ര്‍), ഷീ​ന ബാ​ബു​രാ​ജ് (ബേ​പ്പൂ​ര്‍), അ​ന്‍​വ​ര്‍ കേ​ളോ​ത്ത് (കൊ​ടു​വ​ള്ളി), പി.​കെ. ഭ​വീ​ഷ് (ബാ​ലു​ശേ​രി), അ​ബ്ദു​ല്‍ സ​ലാം (പേ​രാ​മ്പ്ര), ദി​ലീ​പ് കു​മാ​ര്‍ (തി​രു​വ​മ്പാ​ടി), മി​ക​ച്ച ഇ.​എ​ല്‍.​സി ക്ല​ബു​ക​ളാ​യ എ.​വി. അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഹാ​ജി ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ്, സാ​മൂ​രി​യ​ന്‍​സ് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ്,

സി​കെ​ജി മെ​മോ​റി​യ​ല്‍ ഗ​വ. കോ​ള​ജ്, ഗ്രാ​സ് റൂ​ട്ട് എ​ന്‍​ഗേ​ജ്മെ​ന്‍റ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത്, ആ​ക്റ്റീ​വ് എ​ന്‍​ഗേ​ജ്മെ​ന്‍റ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യ പ്രൊ​വി​ഡ​ന്‍​സ് വു​മ​ണ്‍​സ് കോ​ള​ജ്, സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി, ആ​ര്‍ ശ​ങ്ക​ര്‍ മെ​മോ​റി​യ​ല്‍ എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ്, മി​ക​ച്ച ജി​ല്ലാ എ​ന്‍.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഫ​സീ​ല്‍ അ​ഹ​മ്മ​ദ്, എ​പ്പി​ക്സ് ഓ​ഫ് കോ​ഴി​ക്കോ​ട് ക്യാ​മ്പ​യി​നി​ല്‍ 100 ശ​ത​മാ​നം പൂ​ര്‍​ത്തീ​ക​രി​ച്ച ഫാ​റൂ​ഖ് ട്രെ​യി​നി​ങ് കോ​ള​ജ്, പ്രൊ​വി​ഡ​ന്‍​സ് കോ​ള​ജ്,

ക​ട​ത്ത​നാ​ട് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ്, ബൈ​ത്തു​ല്‍ ഇ​സ്സ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ളേ​ജ്, എ​വി അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഹാ​ജി ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് എ​ന്നി​വ​ക്കും എ​സ്.​ഐ.​ആ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന മു​ഴു​വ​ന്‍ ക​ലാ​ല​യ​ങ്ങ​ള്‍​ക്കും പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​മു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു.

ച​ട​ങ്ങി​ല്‍ സ​ബ് ക​ള​ക്ട​ര്‍ ഗൗ​തം രാ​ജ് അ​ധ്യ​ക്ഷ​നാ​യി. അ​സി. ക​ള​ക്ട​ര്‍ ഡോ. ​എ​സ്. മോ​ഹ​ന​പ്രി​യ, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഗോ​പി​ക ഉ​ദ​യ​ന്‍, എ​ല്‍.​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​എ​ന്‍. പു​രു​ഷോ​ത്ത​മ​ന്‍, വി​ജി​ല​ന്‍​സ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി. ​ഷാ​ലി​നി, ഡി.​എം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എം. ​രേ​ഖ, വ​ട​ക​ര ആ​ര്‍​ഡി​ഒ അ​ന്‍​വ​ര്‍ സാ​ദ​ത്ത്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. അ​ബ്ദു​ല്‍ ക​രീം, ജി​ല്ലാ എ​ന്‍​എ​സ്എ​സ് കോ ​ഓ​ഡി​നേ​റ്റ​ര്‍ ഫ​സീ​ല്‍ അ​ഹ​മ്മ​ദ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി

കോ​ട​ഞ്ചേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സീ​നി​യ​ർ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 44 കേ​ഡ​റ്റു​ക​ളാ​ണ് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​ന്തോ​ഷ് പ​രേ​ഡ് അ​ഭി​വാ​ദ്യം ചെ​യ്ത് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ബി​നു ജോ​സ്, സ്കൂ​ളി​ലെ ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബ​ർ​ണാ​ഡ് ജോ​സ്, അ​നി​ല അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ദേ​ശീ​യ പ​ണി​മു​ട​ക്ക്: ജി​ല്ല​യി​ല്‍ പൂ​ര്‍​ണം

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും നി​ശ്ച​ല​മാ​യി

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ കേ​ന്ദ്ര തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ച പൊ​തു​പ​ണി​മു​ട​ക്ക് ജി​ല്ല​യി​ല്‍ ഹ​ര്‍​ത്താ​ലാ​യി മാ​റി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല​ട​ക്കം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം സ്തം​ഭി​ച്ചു. ക​ട ക​മ്പോ​ള​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ കു​റ​വാ​യി​രു​ന്നു. പ​ണി​മു​ട​ക്കു ദി​ന​ത്തി​ല്‍ പു​തി​യ​ങ്ങാ​ടി ജി​എം യു​പി സ്‌​കൂ​ളി​ല്‍ എ​ത്തി​യ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും പു​റ​ത്താ​ക്കി ഗേ​റ്റു​പൂ​ട്ടി സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​നാ​ട്ടി. ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ​യാ​ണ് സം​ഭ​വം.

ഗേ​റ്റു പൂ​ട്ടി സ​മ​ര​ക്കാ​ര്‍ മു​ദ്രാ​വാ​ക്യം വി​ളി തു​ട​ങ്ങി​യ​തോ​ടെ അ​ധ്യാ​പ​ക​ര്‍​ക്കു റോ​ഡി​ല്‍​നി​ല്‍​ക്കേ​ണ്ടി​വ​ന്നു. ഡ​യ​സ്‌​നോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ശ​മ്പ​ളം മു​ട​ങ്ങു​മെ​ന്ന് ക​രു​തി​യാ​ണ് അ​ധ്യാ​പ​ക​ര്‍ ജോ​ലി​ക്ക് എ​ത്തി​യ​ത്. ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. വ​ട​ക​ര​യി​ല്‍ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​യു​ടെ ഭാ​ഗ​മാ​യി ഓ​ടി​യ വ​ഗാ​ഡ് ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ സ​മ​രാ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞു.

കോ​ഴി​ക്കോ​ട് എ​ല്‍​ഐ​സി ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി. മാ​നാ​ഞ്ചി​റ എ​ൽ​ഐ​സി. ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​ണി​മു​ട​ക്ക് റാ​ലി എ​സ് സെ​ഡ്ഐ​ഇ​എ​ഫ്ഐ ജോ. ​സെ​ക്ര​ട്ട​റി കെ.​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക​ര, കൊ​യി​ലാ​ണ്ടി, പേ​രാ​മ്പ്ര, താ​മ​ര​ശ്ശേ​രി, രാ​മ​നാ​ട്ടു​ക​ര​എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​ർ പ്ര​ക​ട​നം ന​ട​ത്തി.​മു​ക്ക​ത്ത് ക​ട​ക​മ്പോ​ള​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞ് കി​ട​ക്കു​ക​യും ബ​സു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ണി​മു​ട​ക്ക് മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍ പ്ര​തീ​തി സൃ​ഷ്ടി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും പ​ണി​മു​ട​ക്ക​നു​കൂ​ലി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും ചെ​യ്തു.

പൊ​തു​പ​ണി​മു​ട​ക്ക് തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി പു​ല്ലൂ​രാം​പാ​റ, മ​ല​യാേ​ര മേ​ഖ​ല​യി​ൽ പൂ​ർ​ണ്ണ​മാ​യി​രു​ന്നു. ക​ട​ക​മ്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞ് കി​ട​ക്കു​ക​യും ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള​വ സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ണി​മു​ട​ക്ക് മ​ല​യോ​ര മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ പ്ര​തീ​തി​യാ​യി. കൂ​രാ​ച്ചു​ണ്ടി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല.

ടൗ​ണി​ൽ അ​ത്യാ​വ​ശ്യ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി.​എ​ന്നാ​ൽ ബാ​ങ്കു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യ ക​ക്ക​യ​ത്ത് കെ ​എ​സ് ഇ ​ബി​യു​ടെ ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. വ​നം വ​കു​പ്പി​ന്‍റെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു​വെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ലെ ഗൈ​ഡു​മാ​ർ പ​ണി​മു​ട​ക്കി.​ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ പാ​ടെ കു​റ​വാ​യി​രു​ന്നു. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ക​രി​യാ​ത്തും​പാ​റ ടൂ​റി​സം കേ​ന്ദ്ര​വും തോ​ണി​ക്ക​ട​വ് ടൂ​റി​സം കേ​ന്ദ്ര​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല.

 

District News

പു​തു​യു​ഗ യാ​ത്ര​ക്ക് സ്വീ​ക​ര​ണം നൽകി

തി​രു​വ​മ്പാ​ടി : സി​പി​എ​മ്മി​ന് ര​ക്ത​സാ​ക്ഷി​ക​ളെ ല​ഭി​ക്കു​മ്പോ​ൾ ലോ​ട്ട​റി അ​ടി​ച്ച പോ​ലെ​യാ​ണ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​ടി​ച്ചു​മാ​റ്റാ​മെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് പാ​ർ​ട്ടി​യെ​ന്നും വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. പു​തു​യു​ഗ യാ​ത്ര​ക്ക് തി​രു​വ​മ്പാ​ടി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ധേ​ഹം.​യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഉ​യ​ർ​ച്ച​ക്കും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ​യും ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കും.

യു​ഡി​എ​ഫി​ന് കാ​ർ​ഷി​ക ന​യം ഉ​ണ്ട​ന്നും കൃ​ഷി ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ക​ർ​ഷ​ക​നും ന​ഷ്ട​മു​ണ്ടാ​വു​ന്ന ത​ര​ത്തി​ലേ​ക്ക് പോ​വി​ല്ല​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സ്വീ​ക​ര​ണ പ​രി​പാ​ടി എം.​കെ രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ കാ​സിം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ജോ​ൺ, രാ​ജു പി ​നാ​യ​ർ, സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, വി.​ഡി ജോ​സ​ഫ്, കെ.​ടി മ​ൻ​സൂ​ർ, ബാ​ബു പൈ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പേ​രാ​മ്പ്ര: ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍ പോ​ലും വെ​റു​ക്കു​ന്ന പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.​യു​ഡി​എ​ഫ് പു​തു​യു​ഗ യാ​ത്ര​ക്ക് പേ​രാ​മ്പ്ര​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി.​ഡി സ​തീ​ശ​ൻ.

നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​കെ. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​നാ​യി. ഷാ​ഫി പ​റ​മ്പി​ൽ എം.​പി, എം.​കെ രാ​ഘ​വ​ൻ എം.​പി, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, കെ. ​പ്ര​വീ​ൺ​കു​മാ​ർ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, എം.​എ. റ​സാ​ഖ്. അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, ടി. ​ടി ഇ​സ്മാ​യി​ൽ, രാ​ജു പി. ​നാ​യ​ർ, കെ.​സി അ​ബു, എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, മു​നീ​ർ എ​ര​വ​ത്ത്, കെ.​എ. ജോ​സു​കു​ട്ടി, സി.​പി.​എ അ​സീ​സ്, പി.​കെ രാ​ഗേ​ഷ്, ആ​ർ.​കെ മു​നീ​ർ, മൂ​സ കോ​ത്ത​മ്പ്ര, വി.​ടി സൂ​ര​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​തേ​ഷ് മു​തു​കാ​ട്, ഷി​നോ​യ് അ​ട​യ്ക്കാ​പ്പാ​റ, രാ​ജീ​വ് തോ​മ​സ്, രാ​ജ​ൻ വ​ർ​ക്കി, കെ.​കെ. വി​നോ​ദ​ൻ, ഇ. ​അ​ശോ​ക​ൻ, എ​സ്.​പി കു​ഞ്ഞ​മ്മ​ദ്, കെ. ​മ​ധു കൃ​ഷ്ണ​ൻ, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, ടി.​കെ.​എ ല​ത്തീ​ഫ്, സി.​എ​ച്ച് ഇ​ബ്രാ​ഹിം​കു​ട്ടി, മ​നോ​ജ് ആ​വ​ള, എം. ​സൈ​റാ​ബാ​നു, തോ​മ​സ് പോ​ക്കാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

കു​റ്റ്യാ​ടി ചു​രം സ​ന്ദ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്

കു​റ്റ്യാ​ടി: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി കു​റ്റ്യാ​ടി ചു​രം റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​നി​ടെ ചു​രം റോ​ഡി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ചു​രം ഭാ​ഗം മാ​ത്രം വീ​തി കു​റ​ച്ച് ന​വീ​ക​രി​ക്കു​ന്ന​തി​നെ​തി​രേ ചു​രം വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് നി​വേ​ദ​നം ന​ല്‍​കു​ക​യും ചെ​യ്തു. മ​ല​യോ​ര ഹൈ​വേ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 5.4 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ചു​രം റോ​ഡ് 10 മീ​റ്റ​റി​ല്‍ ന​വീ​ക​രി​ക്കാ​നാ​ണ് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ 12 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

കാ​സ​ര്‍​കോ​ഡ് ന​ന്ദാ​ര​പ്പ​ട​വു മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം പാ​റ​ശ്ശാ​ല വ​രെ 12- മീ​റ്റ​റി​ല്‍ റോ​ഡ് വി​ക​സി​പ്പി​ക്കു​മ്പോ​ള്‍ കാ​റ്റാ​ടി ചു​രം ഭാ​ഗം മാ​ത്രം 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​ലെ ഇ​ര​ട്ട​ത്താ​പ്പ് സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ധ​രി​പ്പി​ച്ചു. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​റ​പ്പു ന​ല്‍​കി.

ഷാ​ഫി പ​റ​മ്പി​ല്‍ എ.​പി. കെ.​എം. അ​ഭി​ജി​ത്ത്, കെ.​ടി. ജെ​യിം​സ്, പി.​ജി. സ​ത്യ​നാ​ഥ്, സോ​ജ​ന്‍ ആ​ല​യ്ക്ക​ല്‍, റോ​ബി​ന്‍ ജോ​സ​ഫ്, മ​നു എ​ഴി​ക്കാ​ട്ടി​ല്‍, ഡൊ​മി​നി​ക് ക​ള​ത്തൂ​ര്‍, മ​നോ​ജ് ഓ​ലി​ക്ക​ല്‍, ബി​ജോ​യ് ക​ള​ത്തൂ​ര്‍, ടോ​മി കു​ടി​പ്പ​റ​മ്പി​ല്‍, മോ​ഹ​ന​ന്‍ മാ​ങ്ങാ​ട്ട് മു​ത​ലാ​യ​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Latest News

Up